പി. കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി

പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോളേജ് ചെയര്‍മാന്‍ പി.കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ഇതേ ആവശ്യം ഉന്നയിച്ച് ജിഷ്ണുവിന്റെ അമ്മ മഹിജയും ഹര്‍ജി നല്‍കിയിരുന്നു. ഇതും കോടതി തള്ളി. ജിഷ്ണുവിന്റെ മരണത്തില്‍ മാനേജ്‌മെന്റിലുള്ളവര്‍ക്കും അദ്ധ്യാപകര്‍ക്കും പങ്കുണ്ടെന്ന് ആരോപണമുണ്ടെങ്കിലും കൃഷ്ണദാസിന് പങ്കുണ്ടെന്ന് തെളിയിക്കാനായിട്ടില്ല.
ഈ സാഹചര്യത്തില്‍ കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കാനാവില്ല. കേസിന്റെ അന്വേഷണം നടക്കുന്നതേയുള്ളൂ. അന്വേഷണത്തില്‍, കൃഷ്ണദാസിന് പങ്കുണ്ടെന്ന് കണ്ടെത്തിയാല്‍ ജാമ്യം റദ്ദാക്കുന്ന കാര്യം പരിഗണിക്കാമെന്നും ജസ്റ്റിസ് നാഗേശ്വരറാവു അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
കൃഷ്ണകുമാറിന് ജാമ്യം അനുവദിച്ചത് റദ്ദാക്കണമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി ആവശ്യപ്പെട്ടു. ജാമ്യം നല്‍കിയാല്‍ കൃഷ്ണകുമാര്‍ അന്വേഷണത്തെ സ്വാധീനിക്കുമെന്നും എ.ജി വാദിച്ചു.
https://www.facebook.com/Malayalivartha


























