ആശുപത്രി അധികൃതരുടെ അനാസ്ഥ; ചികിത്സ കിട്ടാതെ വിദ്യാര്‍ത്ഥി മരിച്ചു

കളമശേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ ചികിത്സ ലഭിക്കാതെ രോഗി മരിച്ചു. എടത്തല തേവക്കല്‍ കൈലാസ് കോളനി മുക്കോ മുറിയില്‍ ജെറിന്‍ മൈ ക്കിള്‍ ആണ് മരിച്ചത്. ജെറിന്‍ എറണാകുളം പച്ചാളം ഗുഡ്‌നസ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ ഓഡിയോ എന്‍ജിനീയറിങ് വിദ്യാര്‍ഥിയാണ്.
ശനിയാഴ്ച രാവിലെ ഏഴേകാലോടെയാണു വയറുവേദനയെ തുടര്‍ന്ന് ജെറിനെ ഒരു കൂട്ടുകാരന്‍ ബൈക്കില്‍ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ഡോക്ടര്‍ പരിശോധിച്ച് ഗുളിക നല്‍കിയ ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ പന്ത്രണ്ടരയോടെയാണു പരിശോധന നടത്തിയത്. ഇതിനു ശേഷം കുത്തിവയ്പ്പ് എടുത്തതായി ബന്ധുക്കള്‍ പറഞ്ഞു.
വെകിട്ട് നാലു മണിയോടെ അസുഖം വര്‍ധിച്ചു. വയറുവേദന കൂടുകയും ജെറിന് മൂന്നു പ്രാവശ്യം ഫിറ്റ്‌സ് വരികയും ചെയ്തു. ഇക്കാര്യം വാര്‍ഡിലുള്ളവര്‍ ഡ്യൂട്ടി നഴ്‌സുമാരെ അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ഡോക്ടര്‍മാര്‍ ആരും എത്തിയുമില്ല. നാലാമത്തെ പ്രാവശ്യം ഫിറ്റ്‌സ് വന്നതോടെ രണ്ടാം നിലയിലെ എഫ് വാര്‍ഡില്‍ കിടന്നിരുന്ന ജെറിനെ ഐ.സി.യുവിലേക്കു മാറ്റാന്‍ ശ്രമിച്ചു. ഈ സമയം ലിഫ്റ്റ് പ്രവര്‍ത്തിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ജെറിന്‍ ഉടുത്തിരുന്ന മുണ്ട് അഴിച്ച് അതില്‍ കിടത്തിയാണു രണ്ടാം ബ്ലോക്കിലെ നാലാം നിലയിലുള്ള ഐ.സി.യുവിലേക്കു കൊണ്ടുപോയത്. ഐ.സി.യുവില്‍ എത്തിച്ചെങ്കിലും രാത്രി 11.20 ന് ജെറിന്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
എടത്തല പോലീസ് സ്ഥലത്തെത്തി. ബന്ധുക്കളുടെ ആവശ്യപ്രകാരം പോലീസ് സര്‍ജനെകൊണ്ട് പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാര്‍ക്കു നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ . സഹീറുള്ള നിര്‍ദേശം നല്‍കി. മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ അന്വേഷണ സമിതിയുടെ തീരുമാനമനുസരിച്ചു മറ്റു നടപടികള്‍ പിന്നീടുണ്ടാകും.
കലക്ടറുടെ ദുരിതാശ്വാസനിധിയില്‍നിന്ന് അടിയന്തരമായി പതിനായിരം രൂപ ജെറിന്റെ കുടുംബത്തിന് കൈ മാറും. ജെറിന്റെ മരണത്തെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ഡി.വൈ.എഫ്.ഐ. യൂത്ത് കോണ്‍ഗ്രസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ സമരം നടത്തിയിരുന്നു. ആശുപത്രിവികസന സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ സ്ഥലത്തെത്തി സമരക്കാരുമായി ചര്‍ച്ച നടത്തിയതിനെത്തുടര്‍ന്നാണു തീരുമാനം.
https://www.facebook.com/Malayalivartha


























