മൂന്നാറിലെ മുഴുവന്‍ കയ്യേറ്റങ്ങളും പൊളിച്ചുനീക്കണമെന്ന് വി.എസ്

മൂന്നാര്‍ കയ്യേറ്റവിഷയത്തില്‍ സിപിഎം നിലപാട് തള്ളി വി.എസ്. മൂന്നാറിലെ മുഴുവന്‍ കയ്യേറ്റങ്ങളും പൊളിച്ചുനീക്കണമെന്ന് വിഎസ് ആവശ്യപ്പെട്ടു. ദേവികുളം സബ് കലക്ടറിന്റെ പ്രവര്‍ത്തനങ്ങള്‍ തൃപ്തികരണമാണെന്നും വിഎസ് പറഞ്ഞു.
മുന്‍പ് വിഎസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മൂന്നാറിലെ കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കാന്‍ നടപടിയെടുത്തിരുന്നു. എന്നാല്‍, സമ്മര്‍ദത്തെ തുടര്‍ന്ന് പകുതി വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ മാറ്റണമെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. സബ് കലക്ടര്‍ വരുന്നതുവരെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്ന് എസ്. രാജേന്ദ്രന്‍ എംഎല്‍എയും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിഎസിന്റെ പ്രസ്താവന.
ഭരണകക്ഷിയില്‍പ്പെട്ട നേതാക്കള്‍ മൂന്നാര്‍ ടൗണിലെ 10 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി പാര്‍ട്ടി ഗ്രാമമാക്കിയെന്നാണ് വാര്‍ത്ത. പ്രദേശത്തു പരിശോധനയ്‌ക്കെത്തുന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ നേരിടാന്‍ ഇവര്‍ ഗുണ്ടാസംഘങ്ങളെയും നിയോഗിച്ചു.
മൂന്നാര്‍ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള പിഡബ്ല്യൂഡി ഗസ്റ്റ് ഹൗസിനു മുന്നിലെ സര്‍ക്കാര്‍ ഭൂമിയാണ് പാര്‍ട്ടിക്കാര്‍ കയ്യേറി പാര്‍ട്ടി ഗ്രാമമാക്കി മാറ്റിയത്. മുന്‍ ഏരിയാ സെക്രട്ടറിയാണ് സര്‍ക്കാര്‍ ഭൂമി വളച്ചുകെട്ടി കയ്യേറ്റത്തിന് വഴികാട്ടിയത്. പിന്നാലെ ലോക്കല്‍ സെക്രട്ടറിയും അണികളും ഒടുവില്‍ എസ്. രാജേന്ദ്രന്‍ എംഎല്‍എയും സര്‍ക്കാര്‍ ഭൂമിയുടെ അവകാശികളായി. കൂടാതെ, വേറെയും കയ്യേറ്റത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha


























