വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം

എസ്എസ്എല്‍സി കണക്കു പരീക്ഷ റദ്ദാക്കിയ സംഭവത്തിന്റെ ഉത്തരവാദിത്വമേറ്റ് വിദ്യാഭ്യാസമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
കൊടികെട്ടിയ വടി പ്രവര്‍ത്തകര്‍ പോലീസിനെ നേരെ എറിഞ്ഞതോടെ പോലീസ് ലാത്തിവീശി. സംഘര്‍ഷത്തില്‍ ഒരു കെഎസ്‌യു പ്രവര്‍ത്തകന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെപിസിസി അധ്യക്ഷന്‍ എം.എം.ഹസനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത്.
https://www.facebook.com/Malayalivartha


























