Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ചാനല്‍ പുറത്തുവിട്ട ടെലിഫോണ്‍ സംഭാഷണം; എന്താണ് യാഥാര്‍ത്ഥ്യം

27 MARCH 2017 02:35 PM IST
മലയാളി വാര്‍ത്ത

മന്ത്രി എകെ ശശീന്ദ്രന്റേത് എന്ന പേരില്‍ ചാനല്‍ പുറത്ത് വിട്ട ടെലിഫോണ്‍ സംഭാഷണം കേരള രാഷ്ട്രീയത്തെ തന്നെ ഇറക്കി മറിച്ചുകളഞ്ഞിരിക്കുകയാണ്. വലിയ ചര്‍ച്ചകള്‍ക്ക് പോലും വഴിവക്കാതെ മന്ത്രി രാജിവയ്ക്കുകയും ചെയ്തു. ചാനല്‍ തുടങ്ങിവച്ചത് മാധ്യമ രംഗത്തെ അപമാനപ്പെടുത്തുന്ന പ്രവണതയാണെന്ന ആക്ഷേപവും ഉയര്‍ന്നുകഴിഞ്ഞു. എന്നാല്‍ ആ ടെലിഫോണ്‍ സംഭാഷണം തന്റേതല്ലെന്ന് മന്ത്രി പോലും അവകാശപ്പെടുന്നില്ല. ചാനല്‍ ഈ സംഭാഷണം ആദ്യം പുറത്ത് വിടുമ്പോള്‍ ചാനല്‍ ഫ്ലോറില്‍ അതിഥിയായി എത്തിയ ധന്യ രാമന്‍ മുഖം പൊത്തുന്നത് പോലും കാണാമായിരുന്നു.

അതിന് ശേഷം അവതാരകനായി എത്തിയ ഫിറോസ് സാലി മുഹമ്മദ് മന്ത്രിയുടെ പ്രായം എടുത്തെടുത്ത് പറയുന്നതും കേള്‍ക്കാം. 71 വയസ്സായ മന്ത്രിയെന്ന്... ആ സംഭാഷണത്തില്‍ കേട്ടതും പ്രായവും തമ്മില്‍ എന്ത് ബന്ധം എന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ തെറ്റ് പറയാന്‍ പറ്റില്ല. 'ഞാനിപ്പോള്‍ ഗോവയിലാടീ...ഇലക്ഷന്റെ വര്‍ക്ക് അല്ലേ' എന്ന് പറഞ്ഞാണ് ചാനല്‍ പുറത്ത് വിട്ട ടെലിഫോണ്‍ സംഭാഷണം തുടങ്ങുന്നത്. മന്ത്രി ഗോവയില്‍ വച്ച് സ്ത്രീയോട് സംസാരിക്കുന്നത് എന്ന പേരില്‍ തന്നെ ആയിരുന്നു ചാനല്‍ ടെലിഫോണ്‍ സംഭാഷണം പുറത്ത് വിട്ടത്.

ഏറെ നാളായി വളരെ അടുപ്പമുള്ള രണ്ട് പേര്‍ സംസാരിക്കുന്നത് പോലെ ആണ് ആ ടെലിഫോണ്‍ സംഭാഷണം എന്ന് വ്യക്തം. 'ഞാനിന്നലെ ഇങ്ങനെ വിചാരിച്ചു. എന്റെ പെണ്ണെന്നെ ഒന്ന് വിളിക്കുന്നില്ല, ഒരുമ്മ തരുന്നില്ല.... ഒന്ന് കെട്ടിപ്പിടിക്കുന്നില്ല'... ഇങ്ങനെ പോകുന്നു ആ സംഭാഷണം. ഒരു മന്ത്രി തന്റെ അധികാരമുപയോഗിച്ച് ഒരു സ്ത്രീയ്ക്ക് മേല്‍ ലൈംഗികാധിപത്യം സ്ഥാപിച്ചതിന്റെ ഒരു സൂചന പോലും ഇല്ല ആ സംഭാഷണത്തില്‍. മാത്രമല്ല, ഏറെ പ്രണയത്തോടെയെന്ന് തോന്നിപ്പിക്കുന്ന സംഭാഷണ ശകലങ്ങളും ആണ്.

എന്റെ പൂച്ചക്കുട്ടീ, ചക്കരേ എന്നൊക്കെയാണ് പുരുഷ ശബ്ദം സ്ത്രീയെ വിളിക്കുന്നത്. ഇതെല്ലാം വളരെ സ്വകാര്യമായ സ്നേഹപ്രകടനങ്ങളാണെന്ന് വ്യക്തം. ആ സംഭാഷണം പച്ചയായ ഫോണ്‍ സെക്സ് തന്നെ ആണെന്ന് തുടര്‍ന്നുള്ള ഭാഗങ്ങളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്. വസ്ത്രം അഴിക്കാനും നിതംബം കാണിക്കാനും എല്ലാം പുരുഷ ശബ്ദം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇതില്‍ ആര്‍ക്കാണ് പ്രശ്നം.

ചാനല്‍ ഫ്ലോറില്‍ ഇരുന്ന് ഈ ടെലിഫോണ്‍ സംഭാഷണം കേട്ട ധന്യ രാമന്‍ ലൈവില്‍ മുഖം പൊത്തുന്നത് കാണാമായിരുന്നു. ഇതിനെതിരെ പിന്നീട് പലരും വലിയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഇത്തരം ഒരു സംഭാഷണം അപ്രതീക്ഷിതമായി കേള്‍ക്കുമ്പോള്‍ ഒരാള്‍ മുഖം പൊത്തിയതില്‍ വലിയ അത്ഭുതം ഒന്നും ഇല്ല. ധന്യ രാമന്‍ തുടര്‍ന്ന് നടത്തിയ അഭിപ്രായ പ്രകടനങ്ങളില്‍ വിയോജിപ്പുകള്‍ ഉണ്ടാകാമെങ്കിലും മുഖം പൊത്തല്‍ ഒരുപക്ഷേ ഒരു സ്വാഭാവിക പ്രതികരണം തന്നെ ആയിരുന്നിരിക്കാം.

വാര്‍ത്താ അവതാരകനായി പിന്നീട് എത്തിയ ഫിറോസ് മുഹമ്മദ് സാലിയുടെ പ്രകടനം ആണ് പലരേയും ശരിക്കും ഞെട്ടിച്ചത്. മന്ത്രിയ്ക്ക് 71 വയസ്സാണെന്ന് ഫിറോസ് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയുന്നുണ്ടായിരുന്നു. എല്ലാത്തിനേയും കുറിച്ച് എന്തെങ്കിലും അറിഞ്ഞിരിക്കണം എന്നാണ് മാധ്യമ പ്രവര്‍ത്തകരെ കുറിച്ച് പറയുക. മനുഷ്യന്റെ ലൈംഗിക വികാരത്തിന് പ്രായപരിധിയുണ്ടെന്ന അബദ്ധ ധാരണയിലാണോ ഫിറോസ് മന്ത്രിയുടെ പ്രായം ആവര്‍ത്തിച്ച് പറഞ്ഞിരുന്നത് എന്ന് പലരും സംശയിച്ചു.

71-ാം വയസ്സില്‍ മനുഷ്യന്‍ അതിമനോഹരമായി സെക്സ് സംസാരിക്കുന്നത് വിശ്വസിക്കാന്‍ ഫിറോസ് സാലി മുഹമ്മദ് എന്ന മാധ്യമ പ്രവര്‍ത്തകനിലെ പുരുഷ ബോധത്തിന് കഴിയാതെ പോയതാണോ എന്നാണ് ചിലരുടെ പരിഹാസം. ചാനല്‍ പുറത്ത് വിട്ടത് രണ്ട് പേരുടെ പൂര്‍ണമായും സ്വകാര്യമായ സംഭാഷണങ്ങള്‍ ആണ്. രണ്ട് പേരുടെ സംഭാഷണങ്ങള്‍ എന്ന് തീര്‍ത്തും പറയാന്‍ പോലും പറ്റാത്തതായിരുന്നു അത്.

പുരുഷ ശബ്ദം മാത്രമാണ് ചാനല്‍ പുറത്ത് വിട്ടത്. അത് എഡിറ്റ് ചെയ്ത ഓഡിയോ ആണെന്ന് വ്യക്തമാണ്. അപ്പോള്‍ അങ്ങേതലക്കലുള്ള സ്ത്രീ പൂര്‍ണമായും നിശബ്ദത പാലിച്ചുകൊണ്ടിരിക്കുകയായിരുന്നോ. സ്ത്രീയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്ത് പറയേണ്ടതില്ല. മന്ത്രി അധികാരം ഉപയോഗിച്ച് ചൂഷണം ചെയ്യുകയായിരുന്നെങ്കില്‍ സ്ത്രീയുടെ പ്രതികരണം എങ്ങനെ ആയിരുന്നിരിക്കും എന്ന് ഊഹിക്കാവുന്നതാണ്. ആ സ്ഥിതിയ്ക്ക് സ്ത്രീയുടെ ബ്ദം കൂടി പുറത്ത് വിട്ടാല്‍ എന്തായിരുന്നു പ്രശ്നം.

പരാതിക്കാരിയായി ഒരു സ്ത്രീ ഇതുവരെ രംഗത്ത് വന്നിട്ടില്ല. അവരുടെ ശബ്ദം പോലും പുറം ലോകം കേട്ടിട്ടില്ല. മന്ത്രിയുടെ ശബ്ദം എഡിറ്റ് ചെയ്തിട്ടാണ് പുറത്ത് വിട്ടിട്ടും ഉള്ളത്. അപ്പോള്‍ പിന്നെ ചാനല്‍നെ സംശയത്തോടെ കാണുന്നവരെ എങ്ങനെ കുറ്റം പറയാന്‍ പറ്റും. മന്ത്രിയുടേതെന്ന് പറയുന്ന ആ സംഭാഷണം ഇഷ്ടപ്പെട്ടില്ലായിരുന്നെങ്കില്‍ എന്തായിരിക്കും ആ സ്ത്രീ ചെയ്യുക. ഇത്രയധികം നേരും അത് കേട്ടുകൊണ്ടിരിക്കുമായിരുന്നോ അതോ ഉടന്‍ ഫോണ്‍ കട്ട് ചെയ്യുമായിരുന്നോ? ഈ ചോദ്യത്തിനും വേണം ഉത്തരം.

ഫോണ്‍ വഴിയുള്ള സെക്സ് തന്നെ ആയിരുന്നു ആ സംഭാഷണത്തില്‍. സ്ത്രീയ്ക്ക് താത്പര്യം ഇല്ലെങ്കില്‍ അത് എങ്ങനെയാണ് ഇങ്ങനെ മിനിട്ടുകളോളം നീണ്ടുപോയത് എന്ന ചോദ്യവും പ്രസക്തമാണ്. മന്ത്രിയെ കുടുക്കാന്‍ മനപ്പൂര്‍വ്വം ഒരുക്കിയ കെണിയായിരുന്നു ഇത് എന്ന് സംശയിക്കാനുള്ള സാഹചര്യങ്ങള്‍ ഏറെയാണ്. സ്ത്രീ പരാതിയുമായി രംഗത്തെത്താത്ത സമയം വരെ ഈ സംശയം നിലനില്‍ക്കും.

എല്ലാ തെളിവുകളും തങ്ങളുടെ കൈവശം ഉണ്ടെന്നാണ് ചാനല്‍ അധികൃതര്‍ പറയുന്നത്. എന്നാല്‍ ടെലിഫോണ്‍ സംഭാഷണം പുറത്ത് വിട്ട് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പുതിയ തെളിവുകളൊന്നും പുറത്ത് വന്നിട്ടും ഇല്ല. ഈ സംഭവത്തോടെ ചാനല്‍ മരണമണി മുഴങ്ങുമോ എന്നാണ് ചിലര്‍ ഉന്നയിക്കുന്ന സംശയം. ആരോപണം തെളിയിക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ ചാനല്‍ന് പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് ഉറപ്പ്. എകെ ശശീന്ദ്രന്‍ നിയമ നടപടിയ്ക്കൊരുങ്ങുമോ എന്നും കാത്തിരുന്ന് കാണാം. 



ഇതാണ് ആ സംഭാഷണം കുട്ടികള്‍ കേള്‍ക്കാന്‍ പാടില്ല എന്ന് പറഞ്ഞ് ചാനല്‍ സംപ്രേഷണം ചെയ്ത ആ ഓഡിയോ ഇതായിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (2 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (2 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (3 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (3 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (3 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (4 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (4 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (5 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (5 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (5 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (6 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (6 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (6 hours ago)

ചാമ്പ്യൻസ് ബോട്ട് ലീഗ്‌ ആറാം സീസൺ ആലപ്പുഴയിൽ തുടങ്ങും... ഉദ്ഘാടന മത്സരം 19ന് കരുവാറ്റയിൽ  (6 hours ago)

'സി.പി.എം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി': വെളിപ്പെടുത്തലുമായി ജി. സുധാകരൻ  (6 hours ago)

Malayali Vartha Recommends