ചോദ്യപേപ്പര്‍ ചോര്‍ന്നു; പ്ലസ് വണ്‍ ജ്യോഗ്രഫി പരീക്ഷയും വിവാദത്തില്‍

സംസ്ഥാനത്ത് ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദം വീണ്ടും. 60 ല്‍ 43 മാര്‍ക്കിന്റെ ചോദ്യങ്ങളാണ് ആവര്‍ത്തിച്ചിരിക്കുന്നതെന്നാണ് കണ്ടെത്തല്‍. കെഎസ്ടിഎയാണ് മോഡല്‍ പരീക്ഷയ്ക്കുള്ള ചോദ്യപേപ്പര്‍ തയ്യാറാക്കിയത്. 21 ന് നടന്ന പ്ലസ്‌വണ്‍ ജ്യോഗ്രഫി പരീക്ഷയാണ് വിവാദത്തില്‍ എത്തിയിരിക്കുന്നത്. മോഡല്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ പബ്ലിക്ക് പരീക്ഷയ്ക്ക് അതേപടി ആവര്‍ത്തിച്ചിരിക്കുകയാണ്.
ഈ മാസം 20ന് നടന്ന എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തതുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഈ പരീക്ഷ 30ന് വീണ്ടും നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് അറിയിക്കുകയും ചെയ്തതിനു പിന്നാലെയാണ് പ്ലസ് വണ്‍ പരീക്ഷയിലും ഇത്തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയിരിക്കുന്നത്.
പബ്ലിക് പരീക്ഷയ്ക്കു വന്ന ചോദ്യപേപ്പര്‍ മലപ്പുറത്തെ സ്വകാര്യ ട്യൂഷന്‍ സെന്റര്‍ മുന്‍പ് പുറത്തിറക്കിയെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് പുനഃപരീക്ഷയ്ക്ക് തീരുമാനിച്ചത്. ഇതേക്കുറിച്ച് പൊതുവിദ്യാഭ്യാസ സെക്രട്ടറി വിശദമായി അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നു. സംസ്ഥാന ബജറ്റ് ചോര്‍ന്നതിന് പുറകെയാണ് ഏറെ പ്രാധാന്യമുള്ള എസ്എസ്എല്‍സി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത്.
https://www.facebook.com/Malayalivartha


























