അയല്‍വാസിയുടെ ഡോബര്‍മാനെ അസാമീസ് യുവാവ് കൊന്നു തിന്നു

കഴക്കൂട്ടത്ത് അയല്‍വാസിയുടെ വളര്‍ത്തുനായയെ അസാമീസ് യുവാവ് ചുട്ടുകൊന്ന് തിന്നു. കുളത്തൂര്‍ അരശുംമൂട് ക്ഷേത്രത്തിന് സമീപമാണ് വിചിത്രമായ സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അസാം സ്വദേശിയായ വിക്രമനെ (24) മല്‍പിടുത്തത്തിലൂടെ പൊലീസ് കീഴ്‌പ്പെടുത്തി. അരശുംമൂട്ടില്‍ ശിവം വീട്ടില്‍ ഹരികുമാറിന്റെ ഒന്നര വയസുള്ള ഡോബര്‍മാന്‍ നായെയാണ് കൊന്ന് തിന്നത്. ഇന്നലെ ഉച്ചയോടെ ഹരികുമാറിന്റെ വീട്ടിലെ കൂട്ടില്‍ കിടന്ന നായയെ വിക്രമന്‍ കുത്തിക്കൊല്ലുകയായിരുന്നു. തുടര്‍ന്ന് 100മീറ്റര്‍ അകലെയുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി കഷണങ്ങളാക്കി ചവര്‍ കൂട്ടി തീയിടുകായിരുന്നു. കൂട്ടില്‍ ചോര കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്.
വിവരമറിഞ്ഞ് നാട്ടുകാര്‍ ഓടിയെത്തുമ്പോള്‍ വിക്രമന്‍ പട്ടിയെ തിന്നുന്നതാണ് കണ്ടത്. മാത്രമല്ല സമീപത്ത് കൂടി പോയ മറ്റൊരു നായയെയും കൊല്ലാന്‍ ശ്രമിച്ചു. നാട്ടുകാരും പൊലീസും ചേര്‍ന്ന് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ അരശുംമൂടിലെ യൂണിയന്‍ തൊഴിലാളി ഹരിയുടെ കൈ ഇയാള്‍ കുത്തിപ്പരിക്കേല്‍പ്പിച്ചു. തുടര്‍ന്ന് വിക്രമന്‍ കത്തിയും കുറുവടിയുമായി പൊലീസിനെയും വിരട്ടിയോടിച്ചു. പിന്നീട് ഒരുവിധം ഇയാളെ കീഴ്‌പ്പെടുത്തി കഴക്കൂട്ടം പൊലീസ് സ്റ്റേഷനിലെത്തിച്ചു. ഇയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുള്ളതായി പൊലീസ് പറഞ്ഞു.
വിക്രമനടക്കം ഏഴു ഉത്തരേന്ത്യന്‍ തൊഴിലാളികള്‍ ഹരിയുടെ വീടിന്റെ അല്പം അകലെ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഹരിയുടെ ബന്ധുവായ കരാറുകാരനൊപ്പം മാസങ്ങളായി നിര്‍മ്മാണ ജോലിക്ക് പോകുകയായിരുന്നു വിക്രമന്‍. ഇയാള്‍ പതിവായി കഞ്ചാവ് ഉപയോഗിക്കുമെന്നും അതിന്റെ ലഹരിയിലാകും കൃത്യം നടത്തിയതെന്നുമാണ് നാട്ടുകാര്‍ പറയുന്നത്
https://www.facebook.com/Malayalivartha


























