പൂട്ടിക്കിടക്കുന്ന വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘം അറസ്റ്റില്‍...

പൂട്ടിക്കിടക്കുന്ന വീടുകള്‍ കേന്ദ്രികരിച്ചു മോഷണം നടത്തുന്ന മീശ മാധവനും കൂട്ടാളികളും അറസ്റ്റില്‍. കരിക്കോട് ടി.കെ.എം സെന്റിനറി സ്‌കൂളിന് സമീപം അബ്ദുല്‍ഖാദറിന്റെ കോടിമേല്‍ക്കൊടി വീട്ടില്‍ മോഷണം നടത്തി 4,85, 000 രൂപയുടെ സ്വര്‍ണവും ഡയമണ്ട് നെക്ലേസും പതിനായിരം രൂപയും കവര്‍ന്ന കേസിലാണ് പ്രതി പിടിയിലായത്.
കരിക്കോട് സാരഥി ജംഗ്ഷന് സമീപം നിരവധി മോഷണ കേസുകളിലും കഞ്ചാവ് കേസിലും പ്രതിയായ നൗഷാദ് മന്‍സിലില്‍ മീശ മാധവന്‍ എന്ന് വിളിക്കുന്ന ഷംനാദ് (26), കൂട്ടാളിയും നിരവധി മോഷണ കേസുകളിലും കഞ്ചാവ് കേസിലും പ്രതിയായ ഇരവിപുരം വില്ലേജില്‍ വളത്തുങ്കല്‍ വി.ആര്‍.എ നഗര്‍ തൊടിയില്‍ വീട്ടില്‍ ജിം ഷാജി എന്ന് വിളിക്കുന്ന ഷാജഹാന്‍ (47), നിരവധി മോഷണങ്ങള്‍ നടത്തിയിട്ടുള്ള ഇരവിപുരം വില്ലേജില്‍ വളത്തുങ്കല്‍ തൊടിയില്‍ വീട്ടില്‍ അന്‍സിയ എന്നു അറിയപ്പെടുന്ന ഹസീന (23) എന്നിവരെയാണ് കിളികൊല്ലൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കൊല്ലം എ.സി.പി ജോര്‍ജ് കോശിയും ഇരവിപുരം ഇന്‍സ്പെക്ടര്‍ പങ്കജാക്ഷന്‍, കിളികൊല്ലൂര്‍ സബ് ഇന്‍സ്പെക്ടര്‍ പ്രശാന്ത് കുമാര്‍ , രഘുവരന്‍, എ.എസ്.ഐ അജിതന്‍, ഷാഡോ പൊലീസ് ടീമംഗങ്ങള്‍ ആയ സബ് ഇന്‍സ്പെക്ടര്‍ വിപിന്‍കുമാര്‍ സി.പിഓമാരായ ഹരിലാല്‍, സീനു, മനു, അനീഷ്, പ്രശാന്ത്, കിളികൊല്ലൂര്‍ സ്റ്റേഷനിലെ സി.പിഓമാരായ ശ്രീഹരി, രാജീവ്, ലിജോ സാബു, വനിത പൊലീസുകാരായ സിന്ധു, സജില എന്നിവര്‍ ഉള്‍പ്പെട്ട ടീം ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























