കാടുവിട്ടെത്തിയ വാനരക്കൂട്ടം വനപാലകരുടെ കെണിയില്‍ കുടുങ്ങി

വിളവൂര്‍ക്കലില്‍ ശല്യക്കാരായ വാനരക്കൂട്ടത്തെ വീട്ടമ്മമാരുടെ സഹകരണത്തോടെയാണ് ഒന്‍പത് കുരങ്ങന്‍മാരെയാണ് കെണിയിലാക്കിയത്. അറുപതുകഴിഞ്ഞ വീട്ടമ്മാരായ ശകുന്തളയും ഗോമതിയുമാണ് ഇതിന് നേതൃത്വം നല്‍കിയത്. പ്രദേശത്ത് വനംവകുപ്പ് സ്ഥാപിച്ച കൂടുകളില്‍ വാനരന്മാര്‍ക്കുള്ള ഭക്ഷണം ഒരുക്കി വച്ച് മറഞ്ഞരുന്ന ഇവര്‍ വാനരന്മാര്‍ കൂടിനുള്ളില്‍ കയറുന്നതു വരെ കാത്തിരുന്നു. ഒടുവില്‍ കൂടിന്റെ വാതില്‍ അടച്ചു. ഇതേ രീതിയില്‍ വനപാലകരും നാട്ടുകാരും ഒരുമിച്ചപ്പോള്‍ രണ്ടുമാസത്തിനിടെ നൂറ്റി എണ്‍പത്തി ആറോളം വാനരന്മാരാണ് കെണിയിലകപ്പെട്ടത്.
വേനല്‍ കടുത്ത് വെള്ളവും ഭക്ഷണവും കിട്ടാതായതോടെയാണ് വാനരന്മാര്‍ കൂട്ടത്തോടെ നാട്ടിലിറങ്ങി പരാക്രമം തുടങ്ങിയത്. അലക്കിയിട്ടിരിക്കുന്ന തുണികളും വീട്ടു സാധനങ്ങളും പാചകം ചെയ്ത ഭക്ഷണവും വാനരന്മാര്‍ കൈക്കലാക്കുകയും കൃഷിയിടങ്ങളില്‍ നാശം വിതയ്ക്കുകയും വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തിരുന്നു. വാനര വിക്രിയകളില്‍ 300 ലധികം പേര്‍ക്കാണ് നഷ്ടങ്ങള്‍ സംഭവിച്ചത്.

പൊറുതിമുട്ടിയ ജനങ്ങള്‍ ഒടുവില്‍ പഞ്ചായത്തില്‍ പരാതി നല്‍കി. തുടര്‍ന്ന് ബ്ലോക്ക് അംഗം ബിനു തോമസ് വിഷയത്തില്‍ ഇടപ്പെട്ടു. ഡിഎഫ്ഒയ്ക്കു വാനര ശല്യത്തെ കുറിച്ച് നാട്ടുകാര്‍ പരാതി നല്‍കിയതോടെ പ്രദേശത്തു വനവും വകുപ്പ് എട്ടോളം കൂടുകള്‍ സ്ഥാപിക്കാന്‍ തീരുമാനിക്കുകയായിരുന്നു . എന്നാല്‍ കൂട്ടിനുള്ളില്‍ വാനരന്‍ അകപ്പെടണമെങ്കില്‍ നാട്ടുകാര്‍ കെണി ഒരുക്കണം എന്ന സാഹചര്യമായതിനാല്‍ ഇവയുടെ ആക്രമണം ഭയന്ന് ആരും തയാറായിരുന്നില്ല.

വീണ്ടും ശല്യം സഹിക്കാതായതോടെയാണ് രണ്ടും കല്‍പ്പിച്ച് നാട്ടുകാരും രംഗത്തിറങ്ങിയത്. പിടികൂടിയ വാനരന്മാര്‍ ഉള്‍വനത്തില്‍ തുറന്നു വിടുമെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത് . അതെസമയം വാനരന്മാരുടെ പരാക്രമത്തില്‍ നാഷ്ടം സംഭവിച്ചവര്‍ക്കുള്ള ധനസഹായം നല്‍കാനായി കണക്കെടുപ്പ് നടത്തുന്നുണ്ട്. നാശം സംഭവിച്ചവര്‍ക്ക് അക്ഷയ കേന്ദ്രങ്ങള്‍ വഴി അപേക്ഷ സമര്‍പ്പിക്കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























