ആറ്റിങ്ങലില്‍ 85 കാരനെ തെരുവ് നായ്ക്കള്‍ കടിച്ചു കൊന്നു

ആറ്റിങ്ങലില്‍ തെരുവ്‌നായയുടെ കടിയേറ്റ് വൃദ്ധന്‍ മരിച്ചു. ചരുവിള സ്വദേശി കുഞ്ഞികൃഷ്ണന്‍ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെയാണ് സംഭവം. മുടി വെട്ടിക്കുന്നതിനായി വീട്ടില്‍ നിന്ന് പോയ കുഞ്ഞികൃഷ്ണനെ തെരുവ് നായ ആക്രമിക്കുകയായിരുന്നു.
രാത്രിയായിട്ടും വീട്ടില്‍ മടങ്ങിയെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് കുഞ്ഞികൃഷ്ണനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
ചൂടുകാലമാകുന്നതോടുകൂടി നായകള്‍ വീണ്ടും ഇളകും. അധികൃതര്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇത് മനുഷ്യ ജീവന് തന്നെ ഭീഷണിയാകും.
https://www.facebook.com/Malayalivartha


























