വീട്ടുവളപ്പില്‍ കഞ്ചാവ് കൃഷി പ്രതി പിടിയില്‍

അരുവിക്കരയില്‍ കഞ്ചാവ് ചെടി കൃഷി ചെയ്തയാള്‍ പിടിയിലായി. അരുവിക്കര കൊട്ടറത്തല വിളകണ്ണേറ് പുത്തന്‍വീട്ടില്‍ രാധാകൃഷ്ണനെ (32) യാണ് നെയ്യാറ്റിന്‍കര എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജാസിംഗിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
അരുവിക്കര ചെക്‌പോസ്റ്റിന് സമീപം മുറുക്കാന്‍കട നടത്തിവന്ന ഇയാള്‍ മൂന്നോളം അബ്കാരി കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് എക്‌സൈസ് പറഞ്ഞു. അരുവിക്കരയിലെ കടയില്‍ കഞ്ചാവ് വില്‍പ്പന നടത്തുന്നെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.
തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പരിശോധന നടത്തവെയാണ് പുരയിടത്തില്‍ കൃഷിചെയ്ത നാല് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. എക്‌സെസ് ഇന്‍സ്‌പെക്ടര്‍ എസ് എല്‍ ഷിബു, അസ്സി;ഇന്‍സ്‌പെക്ടര്‍ മോഹന്‍രാജ് തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടുത്തു .
https://www.facebook.com/Malayalivartha


























