മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റിട്ട വിദ്യാര്‍ഥി അറസ്റ്റില്‍

മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട യുവാവ് അറസ്റ്റില്‍. തൊടുപുഴ കോലാനി 'കൃഷ്ണാഞ്ജലി'യില്‍ അഖില്‍ കൃഷ്ണനാണ് (22) അറസ്റ്റിലായത്. മുഖ്യമന്ത്രിയെ വധിക്കാന്‍ ഭീകര സംഘടനയോട് ആഹ്വാനം ചെയ്യുന്ന വിധത്തിലായിരുന്നു മുഖ്യമന്ത്രിയുടെ ചിത്രത്തോടൊപ്പമുള്ള ഫേസ്ബുക്ക് പോസ്റ്റ്.
രണ്ടു ദിവസം മുമ്പ് ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട സി.പി.എം കോലാനി ലോക്കല്‍ സെക്രട്ടറി ആര്‍. പ്രശോഭാണ് തൊടുപുഴ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് പോസ്റ്റ് നീക്കം ചെയ്തിരുന്നു. എന്നാല്‍, ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതമാണ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. തൊടുപുഴ എസ്.ഐ ജോബിന്‍ ആന്റണിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയെ ചോദ്യം ചെയ്തു വരുന്നു.
https://www.facebook.com/Malayalivartha


























