അമ്മയെ കൊന്നത് മകന്‍ തന്നെ; സംഭവത്തിന്റെ ചുരുളഴിഞ്ഞത് കത്തിലൂടെ...

സ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തില്‍ വഴിത്തിരിവായത് ഒരു കത്ത്മൂവാറ്റുപുഴയിലെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് പൊലീസ്. അമ്മയെ കൊന്നതിന് മകന്‍ ഷിബുവിനെ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ മാസം 29നാണ് മാറാടി കാട്ടാങ്കൂട്ടില്‍ വീട്ടില്‍ അന്നക്കുട്ടി മരിച്ചത്. സ്വാഭാവിക മരണമെന്ന് കരുതി പിറ്റേദിവസം സംസ്‌കാരവും നടത്തി. എന്നാല്‍ ഇതിന് ശേഷമാണ് മൂവാറ്റുപുഴ ഡി.വൈ.എസ്.പി ഓഫീസില്‍ മകനെതിരായ അജ്ഞാത സന്ദേശം തപാലില്‍ ലഭിക്കുന്നത്.
അന്നക്കുട്ടിക്ക് മകനില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്ന് കത്തില്‍ വ്യക്തമായി പറഞ്ഞിരുന്നു. തുടര്‍ന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ നാല് വാരിയെല്ലുകള്‍ തകര്‍ന്നതായും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതമേറ്റതായും വ്യക്തമായി. തുടന്ന് മകന്‍ മകന്‍ ഷിബുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. പരസ്പര വിരുദ്ധമായ മൊഴികളാണ് ഷിബു നല്‍കുന്നത്.
പിന്നാലെ നടത്തിയ തെളിവെടുപ്പില്‍ വീട്ടില്‍ അന്നക്കുട്ടിയുടെ എല്ലാ സാധന സാമഗ്രികളും തീയിട്ടു നശിപ്പിച്ചതായി കണ്ടെത്തി. ഇത് തെളിവ് നശിപ്പിക്കാനാണ് ഇങ്ങനെ ചെയ്തത് എന്നാണ് പൊലീസിന്റെ നിഗമനം. അന്നക്കുട്ടിയുടെ മരണം ഉറപ്പിക്കാന്‍ ഡോക്ടറെ വിളിക്കാന്‍ അയല്‍ക്കാര്‍ പറഞ്ഞപ്പോള്‍ മകന്‍ വിസമ്മതിച്ചതും സംശയങ്ങള്‍ക്ക് ബലം നല്‍കുന്നു. വീടില്‍ അമ്മയും മകനും തമ്മില്‍ വഴക്ക് പതിവായിരുന്നെനന് നാട്ടുകാരും പറയുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഷിബുവിനെ അറസ്റ്റ്‌ചെയ്ത് ചോദ്യംചെയ്യുകയാണ്.
https://www.facebook.com/Malayalivartha


























