പൊലീസ് ആസ്ഥാനത്തെ മഹിജയുടെ സമരം അനാവശ്യമെന്ന് ശൈലജ

പൊലീസ് ആസ്ഥാനത്ത് ജിഷ്ണുവിന്റെ കുടുംബത്തിന്റെ സമരം ഇപ്പോള്‍ ആവശ്യമില്ലായിരുന്നുവെന്നു മന്ത്രി കെ.കെ.ശൈലജ. ജിഷ്ണുകേസില്‍ ശക്തമായ നടപടി തുടരുമെന്ന മുഖ്യമന്ത്രിയുടെ വാക്കു വിശ്വസിക്കണമായിരുന്നു. സര്‍ക്കാര്‍ നിലപാട് വിശദീകരിക്കാന്‍ പരസ്യം നല്‍കിയതില്‍ തെറ്റില്ലെന്നും കെ.കെ.ശൈലജ പറഞ്ഞു.
അതേസമയം, ജിഷ്ണു പ്രാണോയിയുടെ വിഷയത്തില്‍ പൊലീസിനെ സംരക്ഷിക്കുന്ന സി.പി.എം നിലപാടിനെതിരെ സി.പി.ഐ രംഗത്തെത്തി. കേരളത്തില്‍ ഡി.ജി.പി മുതല്‍ താഴേക്കുളള ഒരു വിഭാഗം പൊലീസുകാര്‍ ഇടതുസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ നില്‍ക്കുന്നൂവെന്ന് സി.പി.ഐ ദേശീയ നിര്‍വാഹകസമിതി അംഗം ആനി രാജ.
ജിഷ്ണുവിന്റെ അമ്മയേയും കുടുംബത്തേയും അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. പൊലീസ് നടപ്പാക്കുന്നത് ഇടതുനയം തന്നെയാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണം. സാധാരണക്കാര്‍ക്ക് പ്രവേശനം ഇല്ലാതിരിക്കാന്‍ ഡി.ജി.പിയുടെ ഓഫീസ് ശ്രീകോവിലാണോ എന്നും ആനി രാജ ചോദിച്ചു.
https://www.facebook.com/Malayalivartha


























