മഹിജയുടേയും ശ്രീജിത്തിന്റേയും ആരോഗ്യനില തൃപ്തികരം; ഇന്ന് ഡിസ്ചാര്‍ജില്ല

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നാദാപുരം സ്വദേശികളായ മഹിജയുടേയും (45) ശ്രീജിത്തിന്റേയും (35) ആരോഗ്യനില തൃപ്തികരമാണെന്ന് വിദഗ്ധ ഡോക്ടര്‍ സംഘം അറിയിച്ചു. ഡെപ്യൂട്ടി സൂപ്രണ്ടിന്റേയും മെഡിസിന്‍ വിഭാഗം മേധാവിയുടേയും മെഡിസിന്‍ പ്രൊഫസറുടേയും നേതൃത്വത്തിലുള്ള വിദഗ്ധ സംഘം ഇവരെ പരിശോധിച്ച് ആരോഗ്യനില വിലയിരുത്തി.
മഹിജയ്ക്ക് ഇടുപ്പ് വേദനയൊഴിച്ച് മറ്റ് ആരോഗ്യ പ്രശനങ്ങളൊന്നും തന്നെയില്ല. ഇരുവര്‍ക്കും ഡ്രിപ്പ് നല്‍കിവരുന്നു. ഇവരെ നിര്‍ബന്ധിച്ച് ഡിസ്ചാര്‍ജ് ചെയ്യിപ്പിക്കേണ്ടതില്ലെന്നും വിദഗ്ധ സംഘം വിലയിരുത്തി.
മഹിജയെ പേ വാര്‍ഡിലേക്ക് മാറ്റാന്‍ ആശുപത്രി അധികൃതര്‍ വേണ്ട നടപടികളെടുത്തിരുന്നെങ്കിലും വാര്‍ഡില്‍ കഴിയാനായിരുന്നു അവര്‍ക്ക് താത്പര്യം.
https://www.facebook.com/Malayalivartha


























