കുടുംബത്തിന്റെ നിരാഹാരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ചെന്നിത്തല

ജിഷ്ണു പ്രണോയിയുടെ മരണത്തിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ജിഷ്ണുവിന്റെ കുടുംബത്തിലെ മൂന്ന് തലമുറകളാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. നിരാഹാരം കിടക്കുന്ന, ജിഷ്ണുവിന്റെ സഹോദരി അവിഷ്ണയെ സന്ദര്‍ശിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ പോകില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ശരിയല്ല. ഈ വിഷയത്തില്‍ യു.ഡി.എഫ് മറ്റ് സമരം നടത്താത്തത് രാഷ്ട്രീയം കലര്‍ത്താന്‍ ആഗ്രഹമില്ലാത്തതിനാലാണ്. മഹിജയേയും മറ്റുള്ളവരേയും മര്‍ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന കുടുംബത്തിന്റെ ആവശ്യം ന്യായമാണ്. പൊലീസിനെ വെള്ള പൂശാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാവുന്നില്ല. മഹിജയ്ക്ക് കാര്യമായ പരിക്ക് ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് സര്‍ക്കാരിന്റെ നിലപാട് ഇതാണെങ്കില്‍ ഡോക്ടര്‍മാര്‍ ഇത്തരത്തിലല്ലേ സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളൂവെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
സെക്രട്ടേറിയറ്റില്‍ നിന്ന് പത്ത് മിനിട്ട് യാത്ര ചെയ്താല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്താവുന്നതേയുള്ളൂ. മഹിജയെ സന്ദര്‍ശിച്ചു എന്നുകരുതി ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. അവിഷ്&്വംിഷ;ണയുടെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. സാധാരണ നിരാഹാരം കിടക്കുന്നവര്‍ ഉപ്പിട്ട് വെള്ളമെങ്കിലും കുടിക്കാറുണ്ട്. എന്നാല്‍, അവിഷ്ണ അതിനുപോലും തയ്യാറാവുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
https://www.facebook.com/Malayalivartha


























