സര്‍ക്കാര്‍ ഖജനാവ് കുടിയന്മാര്‍ നിറയ്‌ക്കും... ബാറുകള്‍ പൂട്ടിയതോടെ ബിവറേജസ് ഒറ്റ ദിവസം കൊണ്ട് 7 കോടി അധികം കൊയ്‌തു;35% വര്‍ധന

തെരഞ്ഞെടുപ്പ് അടുത്ത വേളയില്‍ സര്‍ക്കാര്‍ ഖജനാവ് കാലിയാണെന്ന് നാട്ടുകാരെ അറിയിക്കാതിരിക്കാനായി സര്‍ക്കാര്‍ പെടാപ്പാട് പെടുന്നതിനിടെ ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന്റെ ഖജനാവ് നിറയ്‌ക്കുന്നു.
ബിവറേജസ് വഴിയുള്ള മദ്യവില്‍പനയില്‍ റെക്കോര്‍ഡ് വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ബാറുകള്‍ പൂട്ടിയതാണ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പന വര്‍ദ്ധിക്കാന്‍ കാരണം. തിരക്ക് കൂടിയതിനാല്‍ വില്‍പന സമയം ദീര്‍ഘിപ്പിക്കാനും കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാനും നിര്‍ദേശമുണ്ട്.
ബാറുകള്‍ പൂട്ടിയതോടെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലൈറ്റുകളില്‍ രണ്ടുദിവസമായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. സാധാരണ ദിവസങ്ങളില്‍ പരമാവധി 20 കോടി രൂപ വരെയാണ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പന. എന്നാല്‍ ഇന്നലെ കോര്‍പ്പറേഷന്റെ 334 ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള വരുമാനം 27.17 കോടി രൂപയാണ്. 35 ശതമാനത്തിലധികം വര്‍ധന. ചിലയിടങ്ങളില്‍ 70 ശതമാനം വരെ അധിക വില്‍പന നടന്നു.
നഗരപ്രദേശങ്ങളിലാണ് വില്‍പന കൂടുതല്‍. 17 ലക്ഷത്തിലധികം രൂപയുടെ മദ്യം വിറ്റഴിച്ച ഇരിങ്ങാലക്കുടയിലാണ് ഏറ്റവും കൂടുതല്‍ വില്‍പന നടന്നത്. വടക്കാഞ്ചേരിയാണ് തൊട്ടുപിന്നില്‍. തിരക്ക് വര്‍ദ്ധിച്ചതോടെ ഔട്ട്‌ലെറ്റുകളുടെ പ്രവര്‍ത്തന സമയം ദീര്‍ഘിപ്പിക്കാനും നിര്‍ദേശമുണ്ട്. നിലവില്‍ രാത്രി ഒമ്പതു മണി വരെയാണ് പ്രവര്‍ത്തന സമയം. ഇത് അരമണിക്കൂര്‍ വരെ നീട്ടാനാണ് ബിവറേജസ് കോര്‍പ്പറേഷന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
തിരക്ക് ഏറെയുള്ള ഔട്ട്‌ലെറ്റുകളില്‍ കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാനും ആലോചനയുണ്ട്. കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശ മദ്യശാലകളിലും വന്‍വില്പനയാണ് കഴിഞ്ഞ ദിവസം നടന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha