ജേക്കബ് തോമസിന്റെ ആത്മകഥ ഇന്ന് പുറത്തിറങ്ങുന്നു... 30 വര്‍ഷം നീണ്ട സര്‍വീസ് കാലഘട്ടത്തെ കുറിച്ചുള്ള പല പരാമര്‍ശങ്ങളും കൊള്ളേണ്ടവര്‍ക്ക് കൊള്ളും...

വിവാദങ്ങള്‍ക്ക് തിരികൊളുത്തി ജേക്കബ് തോമസിന്റെ ആത്മകഥ ഇന്ന് പുറത്തിറങ്ങും. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്നാണ് ആത്മകഥയുടെ പേര്. ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം നിര്‍വഹിക്കും. 30 വര്‍ഷം നീണ്ട സര്‍വീസ് കാലഘട്ടത്തെ കുറിച്ചുള്ള പല പരാമര്‍ശങ്ങളും പുസ്തകം പുറത്തിറങ്ങും മുമ്പ് തന്നെ വിവാദമായിരുന്നു.
ബാര്‍ കോഴ കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിനെതിരായ അന്വേഷണം താന്‍ ഉദ്ദേശിച്ച രീതിയില്‍ മുന്നോട്ട് കൊണ്ടുപോകണ്ട എന്ന് തീരുമാനിച്ചത് ബാബുവിനെ സംരക്ഷിക്കേണ്ട ബാധ്യതയുള്ളവരായിരുന്നു. ഉദ്യോഗസ്ഥനെ ജനവിരുദ്ധനാക്കി ചിത്രീകരിക്കാന്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വാര്‍ത്താസമ്മേളനം വിളിച്ചിരുന്നു. ഇതില്‍ ഊന്നിയാണ് ജേക്കബ് തോമസിന്റെ ആരോപണം.
അതേസമയം, അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണത്തില്‍ ഇടപെട്ടില്ലെന്ന് പുസ്തകത്തില്‍ വ്യക്തമാക്കുന്നു. സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന ആത്മകഥയില്‍ ഇരുപതാം അധ്യായത്തിലാണ് വിവാദ പരാമര്‍ശങ്ങള്‍. ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലെ അഭിപ്രായഭിന്നത ആത്മകഥയില്‍ എടുത്തുപറയുന്നു. ഈ കേസിന്റെ അന്വേഷണത്തിന് വ്യക്തമായ മാസ്റ്റര്‍ പ്ലാന്‍ താന്‍ നല്‍കി. എന്നാല്‍, ആ വിധത്തില്‍ അന്വേഷണം വേണ്ട എന്നായിരുന്നു തീരുമാനം. എല്‍.ഡി.എഫ് വിജയിക്കണമെന്നും നായനാര്‍ ഭരണകാലത്ത് വൈദ്യുതിമന്ത്രിയെന്ന നിലയില്‍ കഴിവ് തെളിയിച്ച പിണറായി വിജയന്‍ മുഖ്യമന്ത്രിയായി കാണണം എന്നും ആഗ്രഹിച്ചിട്ടുണ്ട്. തൃശൂര്‍ കറന്റ് ബുക്‌സ് ആണ് ജേക്കബ് തോമസിന്റെ ആത്മകഥ പുറത്തിറക്കുന്നത്.
https://www.facebook.com/Malayalivartha























