ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം വന്‍ സ്‌ഫോടനം: നിര്‍ത്തിയിട്ടിരുന്ന കാറുകളാണ് പൊട്ടിത്തെറിച്ചത്

ഡല്‍ഹി ചെങ്കോട്ട മെട്രോ സ്‌റ്റേഷന്റെ ഗേറ്റ് നമ്പര്‍ 1 ന് സമീപം നിര്‍ത്തിയിട്ട രണ്ടു കാറുകള്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ 9 മരണം. എട്ടോളം വാഹനങ്ങള്‍ കത്തിനശിച്ചതായാണ് വിവരം. റോഡിനു നടുവിലാണ് സ്‌ഫോടനം നടന്നത്.
പ്രദേശത്ത് ഒരാളുടെ മൃതശരീരം ചിതറികിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. തീ പൂര്‍ണമായും അണച്ചുവെന്ന് ഫയര്‍ഫോഴ്‌സ് അറിയിച്ചു. സ്‌ഫോടന ശബ്ദം കേട്ട ഉടന്‍ ആളുകള്‍ പരിഭ്രാന്തരാവുകയും ഓടുകയുമായിരുന്നു. കാറിനു സമീപമുണ്ടായിരുന്ന പലര്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ എല്‍എന്‍ജിപി ആശുപത്രിയിലേക്കാണ് മാറ്റിയത്.
ബോംബ് സ്‌ക്വാഡ് അടക്കം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഡല്‍ഹി പൊലീസ് കമ്മിഷണറുമായി ഫോണില്‍ സംസാരിച്ചു. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തുന്ന ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനം അതീവ ഗൗരവത്തോടെയാണ് സുരക്ഷ സേനകള്‍ നോക്കിക്കാണുന്നത്.
https://www.facebook.com/Malayalivartha























