നേപ്പാളിന്റെ 1,000 രൂപ നോട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ ഏറ്റെടുത്ത് ചൈനീസ് കമ്പനി

നേപ്പാളിന്റെ 1,000 രൂപ നോട്ടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള 150 കോടിയുടെ കരാര്‍ ഏറ്റെടുത്ത് ചൈനീസ് കമ്പനി. നോട്ടുകള്‍ രൂപകല്‍പ്പന ചെയ്യുന്നതിനും അച്ചടിക്കുന്നതിനുമാണ് കരാര്‍ സ്വന്തമാക്കിയിരിക്കുന്നത്. 1,000 രൂപയുടെ 43കോടി നോട്ടുകളാണ് ചൈന ബാങ്ക്‌നോട്ട് പ്രിന്റിംഗ് ആന്‍ഡ് മിന്റിംഗ് കോര്‍പ്പറേഷന്‍ അച്ചടിക്കേണ്ടത്. നേപ്പാള്‍ രാഷ്ട്ര ബാങ്കില്‍ നിന്ന് ഇതിനുള്ള കരാര്‍ വെള്ളിയാഴ്ച കമ്പനിക്ക് ലഭിച്ചു.
നേപ്പാളിന്റെ 5, 10, 100, 500 രൂപ നോട്ടുകളും കമ്പനി നേരത്തെ അച്ചടിച്ചിട്ടുണ്ട് . ബാങ്കിന്റെ കറന്‍സി മാനേജ്‌മെന്റ് വകുപ്പിന്റെ കണക്കു പ്രകാരം, പദ്ധതിയുടെ ആകെ ചെലവ് 16.985 മില്യണ്‍ യുഎസ് ഡോളര്‍ (ഏകദേശം 150.55, കോടിരൂപ) ആണ്. ഏറ്റവും കുറഞ്ഞ ബിഡ് നല്‍കിയാണ് ചൈനീസ് കമ്പനി കരാര്‍ നേടിയത്.
https://www.facebook.com/Malayalivartha























