ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം

ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം. പാര്‍ക്ക് ചെയ്തിരുന്ന കാറിലാണ് സ്‌ഫോടനം ഉണ്ടായത്. ലാല്‍ കില മെട്രോ സ്‌റ്റേഷന്‍ ഗേറ്റ് ഒന്നിന് സമീപമാണ് സ്‌ഫോടനം നടന്നത്. എട്ട് വാഹനങ്ങള്‍ സ്‌ഫോടനത്തില്‍ കത്തി നശിച്ചു. സ്‌ഫോടനത്തില്‍ പത്ത് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ എല്‍എന്‍ജെപി ആശുപത്രിയിലേക്ക് മാറ്റി. ഉഗ്ര ശബ്ദത്തോടെയായിരുന്നു സ്‌ഫോടനം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. 15 ഓളം ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തി. സ്‌ഫോടനം ഉണ്ടായത് ഇക്കോ വാനിലെന്ന് സംശയം.
6:55നും 6:56 നും ഇടയിലായിരുന്നു സ്‌ഫോടനം നടന്നതായി വിവരം. എന്‍എസ്ജി, എന്‍ഐഎ സംഘം സ്ഥലത്തേക്ക് പുറപ്പെട്ടു. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഓഫീസര്‍മാരുടെ ഒരു സംഘം സ്ഥലത്ത് ഉണ്ട്. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല. പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ചു.
സ്ഥലത്ത് പൊലീസിനെ വിന്യസിച്ചു. പൊട്ടിത്തെറിച്ച കാറില്‍ നിന്ന് നിര്‍ത്തിയിട്ടിരുന്ന മറ്റ് വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാകും സ്‌ഫോടനത്തിന്റെ വിവരങ്ങള്‍ ലഭിക്കുക. വലിയ ജനസാന്ദ്രതയുള്ള പ്രദേശത്താണ് സ്‌ഫോടനം നടന്നത്. ഡല്‍ഹി മെട്രോയുടെ പ്രവര്‍ത്തനങ്ങള്‍ നിലവില്‍ സാധാരണ നിലയിലാണെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























