സംശയം മൂത്ത് ഒടുവില്‍ ഭാര്യയോട് ചെയ്ത ക്രൂരത

മദ്യലഹരയില്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂന്തുറ ആറ്റിന്‍പുറം വീട്ടില്‍ ജോസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പൊള്ളലേറ്റ ഭാര്യ നിര്‍മ്മല തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവ് ജോസഫിന്റെ സംശയമായിരുന്നു നിര്‍മ്മലയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ പറഞ്ഞു.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. വൈകിട്ട് മദ്യപിച്ചെത്തിയ ഇയാള്‍ മണ്ണെണ്ണ എടുത്ത് ഭാര്യയുടെ തലയില്‍ ഒഴിച്ച് തീ കൊളുത്തിയിട്ട് ഓടി രക്ഷപ്പെടുകയായിരുന്നുവത്രേ. നിര്‍മ്മലയുടെ നിലവിളി കേട്ട് ഓടി കൂടിയ മക്കളും നാട്ടുകാരുമാണ് ആശുപത്രിയില്‍ എത്തിച്ചത്. സംഭവത്തില്‍ നിര്‍മ്മലയുടെ പരാതിയെ തുടര്‍ന്ന് പോലീസ് ജോസഫിനെതിരെ കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തത്.
https://www.facebook.com/Malayalivartha























