മിനി ബസ് ഡിവൈഡറിലിടിച്ച് മറിഞ്ഞ് ഒരു മരണം

ജനറല്‍ ആശുപത്രി - ചാക്ക റൂട്ടില്‍ പാറ്റൂരില്‍ മിനി ബസ് അപകടത്തില്‍ പെട്ട് ഒരാള്‍ മരിച്ചു. കഠിനംകുളം സ്വദേശി അജയന്‍(50) ആണ് മരിച്ചത്. പേട്ടയില്‍ നിന്നും ജനറല്‍ ഹോസ്പിറ്റലിലേക്ക് പോകുകയായിരുന്ന മിനി ബസ് നിയന്ത്രണം നഷ്ടമായി ഡിവൈഡറിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ 12 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. ബസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണം.
https://www.facebook.com/Malayalivartha























