ജേക്കബ് തോമസിന്റെ പുസ്തകം എന്തുകൊണ്ട് ഇറങ്ങിയില്ല; പുസ്തകത്തില്‍ പറയുന്ന പീലാത്തോസ് പിണറായി വിജയനോ

വമ്പന്‍ സ്രവുകള്‍ പുസ്തകത്തെ മുക്കി. കേരള സമൂഹത്തില്‍ ഇടത് വലത് രാഷ്ട്രീയം ഒന്നാണെന്നതിന് വ്യക്തമായ തെളിവുമായി മറ്റൊരു സംഭവം കൂടി. പുസ്തകം പുറത്തിറക്കാതെ പിണറായി കൈകഴുകിയതിന് പിന്നിലെ രഹസ്യമെന്ത്. മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ് ഐപിഎസിന്റെ ആത്മകഥയായ 'സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍' പ്രകാശത്തിലും വിവാദമാകുന്നു. പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കില്ല. ഇതേതുടര്‍ന്ന് ചടങ്ങ് റദ്ദാക്കി. ഇന്ന് വൈകിട്ടാണ് പുസ്തകത്തിന്റെ പ്രകാശനം നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രി പ്രകാശനം ചെയ്യുമെന്നായിരുന്നു അറിയിപ്പ്.
എന്നാല്‍ പുസ്തക പ്രകാശന ചടങ്ങില്‍ മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ.സി ജോസഫ് നോട്ടീസ് നല്‍കിയിരുന്നു. ജേക്കബ് തോമസ് പുസ്തകമെഴുതിയത് സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയാണ്. ഔദ്യോഗിക രഹസ്യ നിയമം ജേക്കബ് തോമസ് ലംഘിച്ചുവെന്നും കെ.സി ജോസഫ് കത്തില്‍ ആരോപിച്ചിരുന്നു.
31 വര്‍ഷത്തെ സര്‍വീസ് ജീവിതത്തിലുണ്ടായ അനുഭവങ്ങളാണ് ആത്മകഥയില്‍ വിവരിക്കുന്നത്. അഴിമതിക്കേസുകള്‍ അട്ടിമറിക്കപ്പെട്ടതടക്കം വിവാദപരമായ പല പരാമര്‍ശങ്ങളും ആത്മകഥയിലുണ്ട്. പി.ഡി.പി. നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ അറസ്റ്റ് മുതല്‍ ബാര്‍കോഴയും പാറ്റൂരും അടക്കമുള്ള വിഷയങ്ങളും പുസ്തകത്തില്‍ വിവരിക്കുന്നു. കൊച്ചി സിറ്റി പോലീസ് കമ്മിഷണറായിരിക്കെ മഅദനിയുടെ അറസ്റ്റിനെ എതിര്‍ത്തിരുന്നു. ചില കരുനീക്കങ്ങള്‍ അറസ്റ്റിന് പിന്നിലുണ്ടായെന്നും ജേക്കബ് തോമസ് ആരോപിക്കുന്നു. പുസ്തകത്തിലെ ഇരുപതാം അധ്യായത്തിന്റെ പേര് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് എന്നാണ് അതില്‍ യേശുവിനെതിരെ പ്രശസ്തമായ വിധി വാചകം നടത്തി കൈകഴുകി മാറിയ പീലാത്തോസിനെക്കുറിച്ച് പറയുന്നുണ്ട്. തന്നെ ക്രൂരമായി തട്ടിത്തെറിപ്പിച്ച ഇടത് സര്‍ക്കാരിനെയും പിണറായിയെയും ആണ് പീലാത്തോസ് ആയി ഉപമിച്ചിരിക്കുന്നതെന്നും ആരോപണമുണ്ട്. കാരണം ഇപ്പോള്‍ ജേക്കബ് തോമസിന്റെ പോസ്റ്റ് എന്തെന്ന് ആര്‍ക്കും അറിയില്ല. അവധിയില്‍ ആണെന്നുമാത്രമാണ് സര്‍ക്കാര്‍ മറുപടി. യാതൊരു വ്യക്തതയുമില്ലാത്ത അവസ്ഥ.
അദ്ദേഹം പുസ്തകത്തില്‍ ഇങ്ങനെ തുടരുന്നു കുരിശുകള്‍ പലതും വഹിച്ചിട്ടുണ്ടെങ്കിലും ക്രിസ്തുവായിത്തീരാന്‍ എനിക്ക് ആഗ്രഹമില്ല. അതുകൊണ്ട് തന്നെ ക്രിസ്തുവിനെക്കുറിച്ചല്ല വിധിയെഴുത്ത് എന്ന പ്രക്രിയയെക്കുറിച്ചാണ് ഞാനാലോചിക്കുന്നത്. നീതി നടപ്പാക്കാന്‍ ശ്രമിച്ചിട്ടും അതിന് കഴിയാതെപോയെന്നും അദ്ദേഹം പറയുന്നു. ഇതിലൂടെ ഈ സര്‍ക്കാരില്‍ നിന്നും കിട്ടിയതും വന്‍ തിരിച്ചടിയാണെന്നും അദ്ദേഹം പറയാതെ പറയുന്നു.
ഇത്തരമൊരു പുസ്തകം എങ്ങനെ പിണറായി പ്രകാശനം ചെയ്യും. അവസാന നിമിഷം ഉപദേശ സഹായം കിട്ടി അദ്ദേഹം തലയൂരിയെന്ന് വ്യക്തം. ഒപ്പം ഇടതും വലതും ഒന്നാണെന്ന സന്ദേശവും.
https://www.facebook.com/Malayalivartha























