കാമുകനൊപ്പം താമസിച്ചിരുന്ന വിവാഹിതായ യുവതി തൂങ്ങി മരിച്ച നിലയില്‍; കാമുകന്‍ പോലീസ് കസ്റ്റഡിയില്‍

കാമുകനൊപ്പം താമസിച്ചിരുന്ന വിവാഹിതായ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ കണിയാപുരത്തു വാടകയ്ക്കു താമസിക്കുകയായിരുന്നു. ഭര്‍ത്താവിനെ ഉപേക്ഷിച്ചു രണ്ടു വര്‍ഷമായി ശ്രീകാര്യം പോലീസ് സ്‌റ്റേഷനിലെ പോലീസുകാരന്‍ സജിത്തിന്റ കൂടെയായിരുന്നു യുവതി താമസിച്ചിരുന്നത്.
കഴക്കൂട്ടം പോലീസ് സ്‌റ്റേഷന്‍കടവ് സ്വദേശിയായ രാജിയാണ് (32) മരിച്ചത്. രാജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത് എത്തി. ഇതിനെ തുടര്‍ന്നു പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേയ്ക്കു മാറ്റി. ഇരുവരും നിയമപ്രകാരം കല്യാണം കഴിച്ചിട്ടില്ല.
സജിത്ത് തുമ്പ പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്തു കൊണ്ടിരുന്ന സമയത്താണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നതും ഒരുമിച്ചു താമസിക്കുന്നതും. രാജിയുടെ അഞ്ച് വയസുള്ള കുട്ടിയും ഇവരുടെ ഒപ്പമാണു താമസം. ഇന്നലെ രാത്രി 11.30 ഓടെയാണു യുവതി തൂങ്ങി മരിച്ച വിവരം സജിത് ബന്ധുക്കളെയും പോലീസിനേയും അറിയിച്ചത്. ആ സമയം സജിത്തും കുഞ്ഞും വീട്ടില്‍ ഉണ്ടായിരുന്നു.
ഇയാള്‍ മദ്യപിച്ചെത്തി യുവതിയെ ആക്രമിക്കാറുണ്ട് എന്നു യുവതി പറഞ്ഞിരുന്നതായി ബന്ധുക്കള്‍ പറയുന്നു. സജിത്ത് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമാണ്. സംഭവത്തില്‍ സജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്തു വരികയാണ്.
https://www.facebook.com/Malayalivartha























