കനത്ത കാറ്റിലും മഴയിലും കൂറ്റന്‍ മരം കാറിന് മുകളില്‍ വീണെങ്കിലും ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.മരം വീണത് കണ്ട് ഓടിക്കൂടിയവര്‍ക്കെല്ലാം അല്‍ഭുതമായിരുന്നു. തൃശൂര്‍ പട്ടാളം റോഡിലെ പാര്‍ക്കിങ് ഏരിയയില്‍ കഴിഞ്ഞദിവസമാണ് സംഭവം

മൂവാറ്റുപുഴ വാഴപ്പിള്ളി സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന പ്രദീപാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. ഓട്ടോ ഡ്രൈവറായ പ്രദീപ് ആരെങ്കിലും വിളിച്ചാല്‍ െ്രെഡവറായും പോകാറുണ്ട്.മൂവാറ്റുപുഴയില്‍നിന്നു തയ്യല്‍ സാധനം വാങ്ങാനായി തൃശൂരിലെത്തിയ സര്‍ജുവിന്റെ െ്രെഡവറായാണു പ്രദീപ് ഇവിടെ എത്തിയത്. ഉച്ചയ്ക്ക് 1.30ന് പട്ടാളം റോഡിലെ പാര്‍ക്കിങ് ഏരിയയില്‍ കാര്‍ നിര്‍ത്തി. സര്‍ജു സാധനങ്ങള്‍ വാങ്ങാനായി കടയിലേക്കു പോയി.അഞ്ചു മിനിറ്റു കഴിഞ്ഞപ്പോഴേക്കു കനത്ത കാറ്റും മഴയും തുടങ്ങി. ഇതിനിടെ സീറ്റ് ചായ്ച് പ്രദീക് വിശ്രമിച്ചു. കനത്ത കാറ്റില്‍ മരം കാറിനു മുകളിലേക്കു മറിഞ്ഞുവീണതോടെ കാറിന്റെ മുകള്‍ഭാഗം തലയില്‍ തട്ടി. മരണം ഉറപ്പിച്ചു. പിന്നെ ഫോണ്‍ എടുത്തു സര്‍ജുവിനെ വിളിച്ചു.അപ്പോഴേക്കും ഒരാള്‍ ഓടിയെത്തി കാറിന്റെ മറുവശത്തെ ഡോര്‍ തുറന്നുകൊടുത്തു. പുറത്തിറങ്ങിയ പ്രദീപ് കണ്ടതു തകര്‍ന്നുകിടക്കുന്ന എട്ടു വാഹനങ്ങള്‍.
ഒരു മിനിറ്റു മുന്‍പു സീറ്റ് ചായ്ച്ചു വിശ്രമിക്കാന്‍ കിടന്നതിനാലാണ് താന്‍ രക്ഷപ്പെട്ടതെന്ന് പ്രദീപ് പറയുന്നു. ഡ്രൈവര്‍ സീറ്റില്‍ നേരെ ഇരുന്നിരുന്നെങ്കില്‍ വലിയ ദുരന്തമാകുമായിരുന്നു. 'ദൈവമാണു സീറ്റ് താഴ്ത്തിയിട്ടു ചാഞ്ഞിരിക്കാന്‍ തോന്നിച്ചത്' പ്രദീപ് പറയുന്നു. മൂവാറ്റുപുഴ വാഴപ്പിള്ളി സ്റ്റാന്‍ഡില്‍ ഓട്ടോറിക്ഷ ഓടിക്കുന്ന പ്രദീപിനു ഭാര്യയും അമ്മയും രണ്ടു കുട്ടികളുമാണുള്ളത്.
https://www.facebook.com/Malayalivartha























