കൃഷിവകുപ്പില്‍ ഉദ്യോഗസ്ഥ പോര്: രാജു നാരായണ സ്വാമിയുമായി ഏറ്റുമുട്ടി ബിജു പ്രഭാകര്‍ അവധിയിലേക്ക്

കൃഷിവകുപ്പില്‍ മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരുടെ പോര്. കൃഷിവകുപ്പ് സെക്രട്ടറി രാജു നാരായണ സ്വാമിയും ഡയറക്ടര്‍ ബിജു പ്രഭാകറും തമ്മിലാണ് പരസ്യപ്പോര്. രാജു നാരായണ സ്വാമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജു പ്രഭാകര്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി. ബിജു പ്രഭാകറിന്റെ ഐ.എ.എസ് യോഗ്യത വരെ ചോദ്യം ചെയ്ത് രാജു നാരായണ സ്വാമിയും രംഗത്തെത്തി.
തന്നെ വിജിലന്‍സ് കേസില്‍ കുടുക്കാന്‍ സ്വാമി ശ്രമിക്കുന്നുവെന്നാണ് ബിജു പ്രഭാകറിന്റെ ആരോപണം. താന്‍ നടത്തുന്ന ഉത്തരവുകളുടെയും തീരുമാനങ്ങളുടെയും ഫയലുകള്‍ അദ്ദേഹം വിളിച്ചുവരുത്തി പരിശോധിക്കുകയാണെന്നും മറ്റ് സെക്ഷനുകളിലേക്ക് അയച്ചുനല്‍കുകയാണെന്നും ബിജു പ്രഭാകര്‍ ആരോപിച്ചു. അദ്ദേഹം ഒരു സ്വകാര്യ ചാനലിന്റെ കാര്‍ഷിക പരിപാടിയ്ക്ക് ഒരു കോടി രൂപ ചട്ടം ലംഘിച്ച് നല്‍കിയെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. വിശ്വാസമില്ലാത്ത സെക്രട്ടറിയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും അതിനാല്‍ അവധിയ്ക്കുള്ള അപേക്ഷ നല്‍കുകയാണെന്നും ബിജു പ്രഭാകര്‍ പറഞ്ഞു. സെക്രട്ടറിയുമായി ഒത്തുപോകാന്‍ കഴിയില്ലെന്ന് മന്ത്രിയേയും അറിയിച്ചു.
ബിജു പ്രഭാകറിനെതിരെ അതിലും ഗുരുതരമായ ആരോപണവുമായി രാജു നാരായണ സ്വാമിയും രംഗത്തെത്തി. ബിജു പ്രഭാകറിന്റെ ഐ.എ.എസ് വ്യാജമാണെന്ന് ആരോപണമുണ്ട്. അതിനുള്ള ചില തെളിവുകളുമുണ്ട്. ഇസ്രയേലില്‍ നിന്നും ടൂറിസ്റ്റ് വീസയില്‍ എത്തിയ പ്രതിനിധികള്‍ക്ക് ക്ലാസ് എടുക്കാന്‍ അനുമതി നല്‍കി. കൃഷിവകുപ്പില്‍ നിന്നും ഒരു ലക്ഷം രൂപ ഇവര്‍ക്ക് നല്‍കാന്‍ ഇടപെട്ടു. ഇതിന് വഴങ്ങാതിരുന്ന ഉദ്യോഗസ്ഥയെ സ്ഥലംമാറ്റി. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ അനുമതിയില്ലാതെയാണ് ഈ നീക്കമെന്നും അതില്‍ ചട്ടലംഘനമുണ്ടെന്നും രാജു നാരായണ സ്വാമി പറഞ്ഞു. വ്യവസായ വകുപ്പിലെ ഒരു ഉന്നതന്റെ ഭാര്യയ്ക്ക് ഹോര്‍ട്ടികോര്‍പ്പില്‍ ഇല്ലാത്ത തസ്തികയില്‍ നിയമനം നല്‍കി. ഇതിനു പിന്നിലും അഴിമതിയുണ്ട്. ഇപ്പോഴത്തെ അവധി മുന്‍കൂര്‍ ജാമ്യം മാത്രമാണെന്നും രാജു നാരയണ സ്വാമി പറഞ്ഞു.
https://www.facebook.com/Malayalivartha























