ചുമയുടെ മരുന്നിനു പകരം വിദ്യാര്‍ഥിനിക്കു നല്‍കിയത് ടര്‍പന്റയിന്‍ ഓയില്‍

തിരുവനന്തപുരം കുലശേഖരം പ്രഥമികാരോഗ്യ കേന്ദ്രത്തില്‍ പനിയ്ക്കു ചികിത്സ തേടിയെത്തിയ പ്ലസ്ടു വിദ്യാര്‍ഥിനിക്ക് കഫ്‌സിറപ്പിനു പകരം ടര്‍പന്റയിന്‍ ഓയില്‍ മാറി നല്‍കിയതായി പരാതി. മരുന്നു കഴിച്ച് ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ട കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാഴോട്ടുകോണം മുന്‍കൗണ്‍സിലര്‍ പത്മകുമാരിയുടെയും കണ്ണന്റെയും മകളായ ഐശ്വര്യയ്ക്കാണ് ഫാര്‍മസിസ്റ്റ് മരുന്നു മാറി നല്‍കിയത്. ഒന്നര സ്പൂണ്‍ മരുന്ന് കുട്ടി കഴിച്ചതിനു ശേഷം കടുത്ത ഛര്‍ദ്ദി അനുഭവപ്പെട്ടു. ഇതിനിടെ, വീട്ടിലെത്തിയ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയായ ബന്ധുവാണ് കുട്ടി കുടിച്ചത് സന്ധിവേദനയ്ക്കും മറ്റും ഉപയോഗിക്കുന്ന ടര്‍പന്റയിന്‍ ഓയില്‍ ആണെന്നു കണ്ടുപിടിച്ചത്.
വിവരമറിഞ്ഞ് പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ വിദ്യാര്‍ഥിനിയെ സന്ദര്‍ശിക്കുകയും രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുക്കാമെന്ന് ഉറപ്പും നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























