കാസര്‍കോടുനിന്നും ഐഎസ്സില്‍ ചേര്‍ന്ന മലയാളി യുവാവ് സിറിയയില്‍ കൊല്ലപ്പെട്ടു

കാസര്‍കോടുനിന്നും ഐഎസ്സില്‍ ചേര്‍ന്ന ഒരു മലയാളി യുവാവ് കൂടെ സിറിയയില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മരണവിവരം സ്ഥിരീകരിച്ചിട്ടില്ല. കരോളം സ്വദേശിയായ ഇയാള്‍ മുംബൈ വഴിയാണ് രാജ്യംവിട്ടത്. ഇയാള്‍ കഴിഞ്ഞ വര്‍ഷം മുംബൈ പൊലീസിന്റെ കസ്റ്റഡിയിലുള്ളതായി വാര്‍ത്ത പരന്നെങ്കിലും എന്‍.ഐ.എ നിഷേധിച്ചിരുന്നു. കരോളം സ്വദേശിയായ ഇയാള്‍ മുംബൈ പൊലീസിന്റെ കണ്ണുവെട്ടിച്ച് സിറിയയില്‍ എത്തിയതായി കഴിഞ്ഞ മാസം അഫ്ഗാനിസ്താനില്‍നിന്ന് മലയാളിയായ അബ്ദുല്‍ റാഷിദ് അയച്ച സന്ദേശത്തില്‍ സൂചിപ്പിച്ചിരുന്നു.
ഇയാള്‍ ഒഴികെ ബാക്കിയുള്ളവര്‍ അഫ്ഗാനിലെ നങ്കര്‍ഹാര്‍ താവളമാക്കിയതായാണ് വിവരം. റാഷിദ് അഡ്മിനായ മെസേജ് ടു കേരള എന്ന വാട്‌സ് ആപ് ഗ്രൂപ്പിലാണ് വിവരമെത്തിയത്. അഫ്ഗാനിലുള്ള അഷ്ഫാക്കുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ടയാളെക്കുറിച്ച് വിവരം ശേഖരിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.
https://www.facebook.com/Malayalivartha























