വിവാഹ നിശ്ചയ ദിവസം ബൈക്കില്‍ ലോറി ഇടിച്ച് പ്രതിശ്രുത വരനും സുഹൃത്തും മരിച്ചു

ബൈക്കില്‍ ലോറി ഇടിച്ച് വിവാഹ നിശ്ചയ ദിവസം പ്രതിശ്രുത വരനടക്കം രണ്ടു യുവാക്കള്‍ മരിച്ചു. മംഗളൂരു കുലശശേഖറിലെ റോക്കി ഡിസൂസയുടെ മകന്‍ റൊണാള്‍ഡ് (28), ബോന്ദേലിലെ സെബാസ്റ്റ്യന്‍ ഡിസൂസയുടെ മകന്‍ റോഷ്‌വിന്‍ ജാക്‌സണ്‍ ഡിസൂസ(21) എന്നിവരാണു മരിച്ചത്. ഞായറാഴ്ച രാത്രി മംഗളൂരു പമ്പുവെല്ലിലാണ് അപകടം.
ദുബായില്‍ ജോലി ചെയ്യുന്ന റൊണാള്‍ഡിന്റെ വിവാഹ നിശ്ചയമായിരുന്നു ശനിയാഴ്ച. ചടങ്ങുകള്‍ കഴിഞ്ഞ ശേഷം മംഗളൂരുവിലെത്തി സുഹൃത്ത് റോഷ്!വിനൊപ്പം തിരികെ പോകവേയാണ് അപകടം. ഇരുവരും തല്‍ക്ഷണം മരിച്ചു. റൊണാള്‍ഡിന്റെ സംസ്‌കാരം ഇന്നു രാവിലെ 10നു ഫജീറിലും റോഷ്‌വിന്റേത് ഉച്ചയ്ക്ക് മൂന്നിനു ബോന്തേലിലും നടക്കും.
https://www.facebook.com/Malayalivartha























