സംസ്ഥാനത്തെ ഹോട്ടലുകളും മെഡിക്കല്‍ ഷോപ്പുകളും അടച്ചിട്ട് പ്രതിഷേധിക്കുന്നു

ജിഎസ്ടിയിലെ അപാകതകളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുടമകളും, ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം ആരംഭിക്കുന്നതില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ ഷോപ്പുടമകളും കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു. മെയ് 30 ചൊവ്വാഴ്ച സംസ്ഥാനത്തെ ഹോട്ടലുകളും മെഡിക്കള്‍ ഷോപ്പുകളും തുറക്കില്ല.
ഹോട്ടലുടമകളുടെ സമരം കേരളത്തില്‍ മാത്രമാണെങ്കില്‍, മെഡിക്കല്‍ ഷോപ്പുടമകള്‍ രാജ്യവ്യാപകമായാണ് കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. രാജ്യത്തെ ഒമ്ബത് ലക്ഷത്തോളം മെഡിക്കല്‍ ഷോപ്പുകള്‍ ചൊവ്വാഴ്ച തുറക്കില്ല. അതേസമയം, അടിയന്തര ആവശ്യങ്ങള്‍ക്കായുള്ള മെഡിക്കല്‍ സ്റ്റോറുകളും ആശുപത്രികളിലെ ഫാര്‍മസികളും പ്രവര്‍ത്തിക്കുമെന്ന് റീട്ടെയില്‍ ഡിസ്ട്രിബ്യൂട്ടേഴ്‌സ് കെമിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് സന്ദീപ് നാഗിയ അറിയിച്ചു.
ഓണ്‍ലൈനിലൂടെ മരുന്നു വ്യാപാരം ആരംഭിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ചാണ് മെഡിക്കല്‍ ഷോപ്പുടമകളുടെ സമരം. മരുന്നു വ്യാപരവുമായി ബന്ധപ്പെട്ട് പുതിയ നിയന്ത്രണങ്ങളും ഓണ്‍ലൈന്‍ മരുന്ന് വ്യാപാരവും തങ്ങളെ പ്രതിസന്ധിയിലാക്കുമെന്നാണ് ആള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് അന്‍ഡ് ഡ്രഗിസ്റ്റ് ഭാരവാഹികള്‍ പറഞ്ഞത്.
മരുന്ന് വ്യാപാരത്തില്‍ നടപ്പാക്കുന്ന പുതിയ നിയന്ത്രണങ്ങളെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരരുമായി നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും അനുകൂലമായ തീരുമാനമുണ്ടാകാത്തതിനാലാണ് കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കാന്‍ തീരുമാനിച്ചതെന്നാണ് മെഡിക്കല്‍ ഷോപ്പുടമകള്‍ പറയുന്നത്. ഓണ്‍ലൈന്‍ ഫാര്‍മസികള്‍ നിലവില്‍ വന്നാല്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും, മരുന്നുകളുടെ ദുരുപയോഗം വര്‍ധിക്കുമെന്നുമാണ് വ്യാപാരികളുടെ അഭിപ്രായം.
https://www.facebook.com/Malayalivartha























