കശാപ്പ് നിയന്ത്രണത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

രാജ്യത്ത് കന്നുകാലികളെ കശാപ്പ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്ര വന പരിസ്ഥിതി മന്ത്രാലയത്തിന്റെ നടപടിക്കെതിരെ കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതി. സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന വിഷയത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി ടി.ജി സിജി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഇടപെട്ടിരിക്കുന്നത്.
മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്. അതേസമയം മന്ത്രാലയത്തിന്റെ ഉത്തരവ് ജനങ്ങളുടെ ഭക്ഷണത്തെക്കൂടി ബാധിക്കുന്ന വിഷയമാണെന്നും കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് അറിഞ്ഞ ശേഷം അടുത്ത ബുധനാഴ്ച ഹര്‍ജിയില്‍ ഹൈക്കോടതി വിശദമായ വാദം കേള്‍ക്കും.
https://www.facebook.com/Malayalivartha























