കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് 22പേര്‍ക്ക് പരിക്ക്

പത്തനംതിട്ട ചുരളിക്കോടിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. പത്തനംതിട്ടയില്‍ നിന്ന് ആലപ്പുഴയിലേക്കു പോയ ബസും സിമന്റ് ലോറിയുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ പരിക്ക്ഗുരുതരമാണ്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജിലേക്കു പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലോറി െ്രെഡവര്‍ തമിഴ്‌നാട് സ്വദേശി അന്‍പരശിനാണ് ഗുരുതര പരുക്കേറ്റത്. മറ്റുള്ളവരുടെ പരിക്ക് സാരമായതല്ല. ബസ് ഡ്രൈവര്‍ ആര്‍.സന്തോഷിനെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചരിക്കുകയാണ്.
https://www.facebook.com/Malayalivartha


























