ക്ഷേത്രത്തില്‍ അക്രമം നടത്തിയ ശേഷം പൂജാരിയെ ആക്രമിച്ച സാമൂഹ്യവിരുദ്ധന്‍ അറസ്റ്റില്‍

ക്ഷേത്രം കോമ്പൗണ്ടില്‍ അക്രമം നടത്തിയ സാമൂഹ്യവിരുദ്ധന്‍ അറസ്റ്റില്‍. അന്തിയൂര്‍ക്കോണം, നീറോട്ടുകോണത്തുള്ള സുബ്രമണ്യസ്വാമി ക്ഷേത്രത്തില്‍ അക്രമം നടത്തുകയും ഭിന്നശേഷിക്കാരനായ പൂജാരി സുരേന്ദ്രന്‍ സ്വാമിയേ മര്‍ദ്ദിച്ചു വിവസ്ത്രനാക്കുകയും ചെയ്ത മലയിന്‍കീഴ്, ചിറ്റിയൂര്‍ക്കോണം, ഹരിവിലാസത്തില്‍ എസ്. ഹരികുമാര്‍ (47) ആണ് അറസ്റ്റിലായത്.
ബുധനാഴ്ച രാത്രിയിലാണ് സംഭവം. ദീപാരാധന കഴിഞ്ഞു സ്വാമി വിശ്രമിക്കുന്നിതിനിടെ വാതില്‍ ചവിട്ടി തുറന്നാണ് ഇയാള്‍ അകത്ത് കയറിയത്. പൂജാ പത്രങ്ങളും, വിളക്കുകളും, എണ്ണ സൂക്ഷിച്ചിരുന്ന ടിന്‍ എന്നിവ നിലത്തടിച്ചു. സുരേന്ദ്രന്‍ സ്വാമിയെ വലിച്ചിഴച്ച് വിവസ്ത്രനാക്കി മര്‍ദിച്ചു. പതിനഞ്ചു കിലോയോളം എണ്ണ ശരീരത്തിലൂടെ ഒഴിച്ച് പരാക്രമങ്ങള്‍ കാട്ടി. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും പൊലീസും വളരെ പണിപ്പെട്ടാണ് ഇയാളെ വരുതിയിലാക്കിയത്. മര്‍ദ്ദനത്തില്‍ തലയ്ക്ക് പിന്നിലും ശരീരത്തും പരിക്കേറ്റ സ്വാമി മലയിന്‍കീഴ് സര്‍ക്കാര്‍ ആസ്പത്രിയില്‍ ചികിത്സയിലാണ്.
ക്ഷേത്രം ഭാരവാഹികളുടെ പരാതിയെ തുടര്‍ന്ന് സി.ഐ.ടി.യു യൂണിയന്‍ പ്രവര്‍ത്തകനായ ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്നലെ വൈകുന്നേരം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
https://www.facebook.com/Malayalivartha


























