മദ്യശാലകള്‍ തുടങ്ങാന്‍ തദ്ദേശസ്ഥാപനങ്ങളുടെ അനുമതി വേണ്ട; സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

മദ്യശാലകള്‍ തുടങ്ങുന്നതിന് ഇനി തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി ആവശ്യമില്ല. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു.
നേരത്തെ പ്രതിപക്ഷം ഓര്‍ഡിന്‍സിനെതിരെ രംഗത്തെത്തിയിരുന്നു. മുന്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ ഓര്‍ഡിന്‍സില്‍ ഒപ്പു വെക്കരുതെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയിരുന്നു.
ദേശീയസംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാനുള്ള സുപ്രീംകോടതി ഉത്തരവ് പുറത്ത് വന്നതിന് പിന്നാലെ ഇത് മാറ്റി സ്ഥാപിക്കാന്‍ ബെവ്‌കോ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ തദ്ദേശ സ്ഥാപനങ്ങളുടെ എതിര്‍പ്പ് മൂലം ഇവ മാറ്റി സ്ഥാപിക്കാന്‍ ബെവ്‌കോക്ക് സാധിച്ചിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ പുതിയ ഓര്‍ഡിന്‍സ് സംസ്ഥാന സര്‍ക്കാര്‍ കൊണ്ട് വന്നത്.
https://www.facebook.com/Malayalivartha


























