Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച

കുത്തിക്കുറിച്ച് മോഹന്‍ലാല്‍; കണ്ണടച്ച് മമ്മൂട്ടി!നാടകീയ രംഗങ്ങള്‍ക്കിടെ അഭിനയത്തികവോടെ മെഗാസ്റ്റാറുകള്‍: ഇരുവരും നന്നായി അഭിനയിച്ചെന്ന് സോഷ്യല്‍ മീഡിയ

30 JUNE 2017 01:51 PM IST
മലയാളി വാര്‍ത്ത

More Stories...

 സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ..

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

മാസപ്പടി കേസിൽ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും....

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു

അനീതിക്കെതിരെ പോരാടുന്ന നായകന്‍മാര്‍ സിനിമയിലെ വേഷങ്ങള്‍ മാത്രമെന്നും യഥാര്‍ത്ഥ ജീവിതത്തില്‍ അവരെ കാണാനാവില്ലെന്ന് തെളിയിച്ച അമ്മക്കും സൂപ്പര്‍ താരങ്ങള്‍ക്കും കയ്യടിച്ച് സോഷ്യല്‍ മീഡിയ. ഒപ്പം ഇവര്‍ക്കായി മുറവിളി കൂട്ടുന്ന ഫാന്‍സുകാരോട് സഹതാപമെന്നും. ഇരക്കായി ഒരു വാക്കുപോലും ഉച്ഛരിക്കാതെ എല്ലാവരും മികച്ച അഭിനയ മുഹൂര്‍ത്തം കാഴ്ച്ചവെച്ചതായും സോഷ്യല്‍ മീഡിയ. ഇന്നലെ നടന്ന അമ്മയുടെ യോഗം എല്ലാംകൊണ്ടും കേരള സമൂഹത്തിന് നല്‍കിയ മാതൃക അത്യന്തം ശോചനീയമെന്നും ആരോപണ ശരങ്ങള്‍. ഇരയും വേട്ടക്കാരനുമല്ല തങ്ങളുടെ താര സിംഹാസനം തന്നെയാണ് പ്രധാനമെന്നും മെഗാതാരങ്ങള്‍ തെളിയിച്ചു. 
സൂപ്പര്‍ താരം കളിച്ച ദിലീപിനെ ഒതുക്കിയ ആശ്വാസത്തില്‍ മലയാളത്തിന്റെ മെഗാതാരങ്ങള്‍. ഇന്നലെ വന്ന താരം സിനിമയിലെ എല്ലാ മേഖലയും അടക്കിവാണപ്പോള്‍ ശെരിക്കും പെട്ടിരുന്നത് മെഗാതാരങ്ങളായിരുന്നു. മുന്തിരവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിന് തിയേറ്റര്‍ പോലും കിട്ടാത്ത അവസ്ഥയില്‍ തട്ടിക്കളിച്ചത് ഈ പ്രമുഖ നടന്റെ നേതൃത്വത്തിലുള്ള സംഘടനയായിരുന്നു. എന്നാല്‍ നടിയെ ആക്രമിക്കപ്പെട്ട സംഭവത്തോടെ ഇരുവരോടും നടന്‍ മാപ്പപേക്ഷ നടത്തി ഇനി ഒതുങ്ങിക്കൊള്ളാമെന്ന വാക്കും നല്‍കി. പക്ഷേ ഇരയോടൊപ്പം നില്‍ക്കേണ്ടവര്‍ ഒന്നും മിണ്ടാതെ നിന്നത് ഞെട്ടലോടെയാണ് കേരള സമൂഹം കാത്തിരുന്നത്. 
നടി അതിക്രമത്തിന് ഇരയായ വിഷയം കത്തിനില്‍ക്കേ പ്രതിസ്ഥാനത്ത് ആരോപിക്കപ്പെടുന്ന ദിലീപിനെതിരെ ശക്തമായ പൊതുവികാരം ഉയരുമ്പോഴും 'തന്ത്രപരമായ മൗനത്തിലാണ് മെഗാസ്റ്റാറുകള്‍ . താരസംഘടനയായ അമ്മയുടെ ജനറല്‍ ബോര്‍ഡി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ നാടകീയ രംഗങ്ങള്‍ക്കിടെ അഭിനയത്തികവോടെ മെഗാസ്റ്റാറുകള്‍ മൗനികളായി.കുത്തിക്കുറിച്ച് കൊണ്ട് മോഹന്‍ലാലും എല്ലാം കണ്ണടച്ച് മമ്മൂട്ടിയും ഇരുന്നു.ദിലീപിനെ രക്ഷിക്കാന്‍ ഇടതു പിന്തുണയുള്ള എം എല്‍ ഇ മാറും എം പിയും 'അമ്മ പ്രസിഡണ്ട് ഇന്നസെന്റും അതിശക്തമായി നില്‍ക്കുന്നു എന്ന് പരക്കെ ആരോപണം ഉള്ളപ്പോള്‍ 'ദിലീപിന്റെ അടുത്ത ആള്‍ ആയ കൈരളി ചാനലിന്റെ തലപ്പത്തെ മമ്മൂട്ടി 'മൗനി ആയെ ഇരിക്കൂ എന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം .എല്ലാം തിരക്കഥ ആണെന്നും സോഷ്യല്‍ മീഡിയയും കുറ്റപ്പെടുത്തുന്നു.
ദിലീപിന് പിന്‍തുണ പ്രഖ്യാപിച്ച് എംഎല്‍എമാരായ ഗണേഷ് കുമാറും മുകേഷും മാധ്യമങ്ങളോട് കയര്‍ത്തു. ഇതോടെ താരങ്ങളും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക് പോരായി. എറണാകുളം ക്രൗണ്‍പ്ലാസയിലെ വാര്‍ത്ത സമ്മേളനത്തിനായി മെഗാതാരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വേദിയിലുണ്ടായിരുന്നു.എന്നാല്‍ വാക്കേറ്റം പുരോഗമിക്കുമ്പോഴും ഇരുവരും ഇടപെട്ടില്ലെന്ന് മാത്രമല്ല മൗനം പാലിക്കുകയും ചെയ്തു.

കുറച്ചുനേരം മോഹന്‍ലാല്‍ എന്തോ കുത്തിക്കുറിക്കുകയായിരുന്നു. മമ്മൂട്ടി കണ്ണടച്ചുമിരുന്നു.ഇരുവര്‍ക്കും പുറമെ മുകേഷ്, ഗണേഷ് കുമാര്‍, ഇടവേള ബാബു, മണിയന്‍ പിള്ള രാജു, ദേവന്‍, സിദ്ദിഖ്, കലാഭവന്‍ ഷാജോണ്‍, ഇന്നസെന്റ്, കുക്കു പരമേശ്വരന്‍ എന്നിവരായിരുന്നു വാര്‍ത്താ സമ്മേളനത്തിനായി അണിനിരന്നത്.ഇന്നസെന്റിന്റെ ഇടത്തും വലത്തുമായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും. അമ്മയുടെ കാരുണ്യ പ്രവര്‍ത്തനങ്ങളെക്കുറിച്ചായിരുന്നു ഇന്നസെന്റ് ആദ്യം സംസാരിച്ചത്. പിന്നീട് ഇനിയെന്തെങ്കിലും ചോദിക്കാനുണ്ടോയെന്ന് മാധ്യമപ്രവര്‍ത്തകരോട് തിരക്കി.ഇതോടെ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതും ദിലീപിനെതിരായ ബ്ലാക്ക്‌മെയിലിംഗും മാധ്യമ പ്രവര്‍ത്തകര്‍ ഉന്നയിച്ചു. ഇതോടെയാണ് വാക്കേറ്റവും ബഹളവുമുണ്ടായത്. അപ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയും നിശ്ശബ്ദരായിരുന്നു.മോഹന്‍ലാല്‍ ഇടക്കിടെ മീശ പിരിക്കുകയും താടി തടവുകയും ഇടക്ക് കുത്തിക്കുറിക്കുകയുമായിരുന്നു. ആദ്യം കണ്ണടച്ചിരുന്ന മമ്മൂട്ടി പിന്നീട് കണ്ണ് തുറന്ന് കസേരയിലേക്ക് ചാരിയിരുന്നു.ഒടുവില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കൂവലുയരുകയും താരങ്ങള്‍ എഴുന്നേല്‍ക്കുകയും ചെയ്തു. കഴുത്തില്‍ക്കിടന്ന ടാഗ് നേരെയാക്കി മോഹന്‍ലാല്‍ എഴുന്നേറ്റ് പോയി.ചായകുടിച്ചിട്ട് പോകാമെന്ന് മാത്രമാണ് മമ്മൂട്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ഇത് സദസ്സില്‍ ചിരി പടര്‍ത്തുകയും ചെയ്തു. 
താരങ്ങള്‍ക്കായി പടവെട്ടുന്ന ഫാന്‍സുകാര്‍ എന്തറിഞ്ഞിട്ടാണ് ജീവിക്കുന്നതെന്നും ചോദ്യങ്ങളുണ്ട്. മെഗാ താരങ്ങള്‍ ഒന്നും അറിഞ്ഞില്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. എതിര്‍ത്തും അനുകൂലിച്ചും മിണ്ടാത്ത ഇവര്‍ ആരുടെ പക്ഷത്താണെന്നാണ് പ്രധാന ചോദ്യം. എല്ലാവരും കുതിരകയറുന്ന രാഷ്ട്രീയക്കാര്‍ ഇതിലും ഭേദമെന്നാണ് മറുപക്ഷ അഭിപ്രായം. താരങ്ങളെ മറക്കല്ലേ നിങ്ങളെ താരമാക്കിയ പൊതുജനത്തെ. അവര്‍ കാണുന്നുണ്ടെല്ലാം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ..  (19 minutes ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്ത  (28 minutes ago)

മാസപ്പടി കേസിൽ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും....  (58 minutes ago)

ഇരട്ട ഗോളുമായി തിളങ്ങിയ എർലിങ് ഹാളണ്ടിന്റെ മികവിൽ ഇറാഖിനെ കീഴടക്കി നോർവെ...  (1 hour ago)

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...  (1 hour ago)

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (1 hour ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (1 hour ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (7 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (7 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (7 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (8 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (8 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (9 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (11 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (11 hours ago)

Malayali Vartha Recommends