Widgets Magazine
17
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത


ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ


മഹിളാ മോര്‍ച്ചയുടെ ഈ വ്യത്യസ്ത സമരം..ബസിനുള്ളില്‍ കയറി സൗജന്യ ടിക്കറ്റിനായി കടുംപിടുത്തം പിടിച്ചതോടെ ഇത് മറ്റ് യാത്രക്കാരുമായി കനത്ത വാക്കേറ്റത്തിന് കാരണമായി..


കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള ബോർഡ് തെറിക്കുമോ? ഭേദഗതികൊണ്ടുവന്ന് നിലവിലുള്ള ദേവസ്വം ബോർഡുകളെ പിരിച്ചു വിടാനാണ് സർക്കാർ നീക്കം...മന്ത്രിയും സർക്കാരും തത്വത്തിൽ തീരുമാനിച്ചതായാണ് വിവരം..


അമേരിക്കയുടെ തീരാ നഷ്ടം... ടേക്ക് ഓഫിന് പിന്നാലെ തകർന്ന് അമേരിക്കയുടെ സ്ട്രാറ്റജിക് ബോംബർ, 8 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്, 1040 കോടി രൂപയുടെ നഷ്ടം, ഇറാനുമായി ധാരണാപത്രത്തിൽ ഒപ്പുവച്ചു, കരാർ വെള്ളിയാഴ്ച

അവതാരകന്റെ പരിഹാസം സഹിച്ചില്ല; മിന്നലാക്രമണത്തിന് പ്രേരിപ്പിച്ചത് ഇതാണ്

01 JULY 2017 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

 സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ..

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത

മാസപ്പടി കേസിൽ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും....

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു

സൈന്യത്തിന് ഏറെ അഭിനന്ദനം നേടിക്കൊടുത്തതാണ് സര്‍ജിക്കല്‍ അറ്റാക്ക്. എന്നാല്‍ അതിന് പ്രേരിപ്പിച്ച ഘടകം തുറന്ന് പറയുകയാണ് മുന്‍ പ്രതിരോധമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായ മനോഹര്‍ പരീക്കര്‍. കേന്ദ്ര വാര്‍ത്താവിതരണ സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡിനോടുള്ള ടെലിവിഷന്‍ അവതാരകന്റെ ചോദ്യമാണ് പാക്ക് അധീനകശ്മീരില്‍ മിന്നലാക്രമണം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് മനോഹര്‍ പരീക്കര്‍ പറഞ്ഞു. പനജിയില്‍ നടന്ന വ്യവസായികളുടെ യോഗത്തിലായിരുന്നു പരീക്കറിന്റെ പ്രസ്താവന.

2016 സെപ്റ്റംബര്‍ 29 ലെ മിന്നലാക്രമണത്തിനായി 15 മാസങ്ങള്‍ക്കു മുമ്പുുതന്നെ പദ്ധതിയിട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2015 ല്‍ മണിപ്പൂരില്‍ എന്‍എസ്‌സിഎന്‍ കെ നടത്തിയ ഒളിയാക്രമണത്തിനു മറുപടിയായി ഇന്ത്യ നല്‍കിയ തിരച്ചടിയെക്കുറിച്ച് വിശദീകരിക്കുമ്പോഴാണ് രാജ്യവര്‍ധന്‍ സിങ് റാത്തോഡിനെ അവതാരകന്‍ പരിഹസിച്ചത്.

2015 ജൂണ്‍ നാലിനാണ് ഭീകരഗ്രൂപ്പായ എന്‍എസ്‌സിഎന്‍ കെ മണിപ്പൂരിലെ ചന്ദല്‍ ജില്ലയില്‍വച്ച് ഇന്ത്യന്‍ സൈനിക വ്യൂഹത്തിനെതിരെ ആക്രമണം നടത്തിയത്. ഈ ആക്രമണത്തില്‍ 18 സൈനികരാണ് കൊല്ലപ്പെട്ടത്. 200 പേരുമാത്രമുള്ള ചെറിയൊരു ഭീകരസംഘടനയാണ് 18 ദോഗ്ര സൈനികരെ കൊലപ്പെടുത്തിയത്. ഇതറിഞ്ഞപ്പോള്‍ അപമാനിതനായപോലെ തോന്നി. തുടര്‍ന്നാണ് മ്യാന്‍മര്‍ അതിര്‍ത്തിയില്‍ നടത്തിയ ആദ്യ മിന്നലാക്രമണത്തിനുള്ള തയാറെടുപ്പുകള്‍ നടത്തിയത്. ജൂണ്‍ എട്ടിന് ഇന്ത്യ, മ്യാന്‍മര്‍ അതിര്‍ത്തിയില്‍ മിന്നലാക്രമണം നടത്തി. 70-80 ഭീകരരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിനായി ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അദ്ദേഹം തള്ളി. ഹെലിക്കോപ്റ്ററുകള്‍ ഉപയോഗിച്ചില്ല. എന്നാല്‍ അടിയന്തര സാഹചര്യമുണ്ടായാല്‍ ഉപയോഗിക്കുന്നതിനായി ഹെലിക്കോപ്റ്ററുകള്‍ തയാറാക്കി നിര്‍ത്തിയിരുന്നുവെന്നും പരീക്കര്‍ പറ!ഞ്ഞു. 

അതേസമയം, മ്യാന്‍മര്‍ അതിര്‍ത്തിയിലെ സൈനികനീക്കങ്ങളെക്കുറിച്ച് സൈനികന്‍ കൂടിയായ രാജ്യവര്‍ധന്‍ സിങ് റാത്തോഡ് വിശദീകരിക്കുന്നതിനിടെ, വെസ്‌റ്റേണ്‍ ഫ്രണ്ടിനെതിരെ ആക്രണം നടത്താന്‍ ധൈര്യമുണ്ടോയെന്നൊരു ടെലിവിഷന്‍ അവതാരകന്‍ ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ ആ പരിഹാസം എന്നെ വളരെയധികം വിഷമിപ്പിച്ചു. അതാണ് പാക്ക് അധിനിവേശ കശ്മീരില്‍ മിന്നലാക്രമണം നടത്തുന്നതിലേക്ക് നയിച്ചത്. എന്നാല്‍ ഉടനടി തിരിച്ചടി നല്‍കേണ്ടെന്നും കുറച്ചു കാത്തിരിക്കാനുമാണ് തീരുമാനിച്ചത്. തുടര്‍ന്നാണ് 2016 സെപ്റ്റംബര്‍ 29ന് വെസ്‌റ്റേണ്‍ ഫ്രണ്ടിനെതിരെ മിന്നലാക്രമണം നടത്തിയത്. 15 മാസങ്ങള്‍ക്കു മുന്‍പുതന്നെ ഇതിനുവേണ്ട തയാറെടുപ്പുകള്‍ നടത്തിയിരുന്നു. കൂടുതല്‍ സൈനികര്‍ക്ക് പരിശീലനം നടത്തി. മുന്‍ഗണനാ ക്രമത്തില്‍ ആയുധങ്ങള്‍ വാങ്ങി. ഡിആര്‍ഡിഒ വികസിപ്പിച്ച സ്വാതി ആയുധനിര്‍ണയ റഡാര്‍ ഉപയോഗിച്ചാണ് പാക്ക് മേഖലകള്‍ കണ്ടെത്തിയതെന്നും പരീക്കര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

 സംസ്ഥാനത്തെ പകർച്ചവ്യാധി വ്യാപനവുമായി ബന്ധപ്പെട്ട് ഇന്ന് ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അവലോകനയോഗം ..  (20 minutes ago)

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... രണ്ടു ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്... ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്ത  (29 minutes ago)

മാസപ്പടി കേസിൽ വീണ ടി ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും....  (59 minutes ago)

ഇരട്ട ഗോളുമായി തിളങ്ങിയ എർലിങ് ഹാളണ്ടിന്റെ മികവിൽ ഇറാഖിനെ കീഴടക്കി നോർവെ...  (1 hour ago)

സങ്കടമടക്കാനാവാതെ.... കരിമ്പുഴ ഗ്രാമപഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് 43-കാരനായ അധ്യാപകൻ മരിച്ചു...  (1 hour ago)

പ്രശസ്ത ധ്യാനഗുരുവും മലയാള ക്രൈസ്തവ ഭക്തിഗാന രംഗത്ത് അതുല്യ സംഭാവനകൾ നൽകിയ രചയിതാവുമായ ഫാ. മൈക്കിൾ പനച്ചിക്കൽ വിസി അന്തരിച്ചു  (1 hour ago)

ഫിഫ ലോകകപ്പ്.... സെനഗലിനെതിരായ ഇരട്ട ​ഗോൾ നേട്ടത്തോടെ ലോകകപ്പിലെ ​ഗോൾവേട്ടക്കാരിൽ മൂന്നാം സ്ഥാനത്തെത്തി എംബാപ്പെ  (1 hour ago)

മദ്യലഹരിയില്‍ യുവതിയെ കടന്നുപിടിക്കാന്‍ ശ്രമിച്ച് യുവാക്കള്‍; രക്ഷകനായി ബംഗാളി ലോറി ഡ്രൈവര്‍  (7 hours ago)

ദേവസ്വം ബോര്‍ഡിലെ നിയമനവിവാദം: മന്ത്രി കെ. മുരളീധരന്റെ അതൃപ്തി പരിഗണിച്ച് ഉദ്യോഗസ്ഥര്‍ക്ക് സ്ഥാനമാറ്റം  (7 hours ago)

യുവതിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു  (7 hours ago)

തന്റെ കോളജ് ജീവിതത്തിന് ഔദ്യോഗികമായി തിരശ്ശീല വീണെന്ന് ഹന്‍സിക  (8 hours ago)

പിണറായിയുടെ സുരക്ഷാ സംഘത്തിന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍  (8 hours ago)

കെപിസിസി അംഗത്തിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കി യുവതി  (9 hours ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെര്‍ച്വല്‍ ക്യൂ നടപ്പാക്കുമെന്ന് മന്ത്രി കെ. മുരളീധരന്‍  (11 hours ago)

വിനോദസഞ്ചാരത്തിനെത്തിയ ഇരുപത്തിയേഴുകാരി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍  (11 hours ago)

Malayali Vartha Recommends