മുല്ലപ്പെരിയാര്‍ വിഷയത്തില്‍ നേതാക്കന്‍മാരുടെ മൗനം ജയലളിതയെ പേടിച്ച്

മുല്ലപ്പെരിയാര്‍ കേസില്‍ സുപ്രീംകോടതി വിധി കേരളത്തിനെതിരായിട്ടും സി.പി.എമ്മിലെയും കോണ്‍ഗ്രസിലെയും ബി.ജെ.പിയിലെയും നേതാക്കള്‍ ശക്തമായ വിമര്‍ശനവുമായി രംഗത്ത് വരാത്തത് ജയലളിതയെ ഭയന്ന്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജയലളിതയ്ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്. മുപ്പത് സീറ്റിലധികം അവരുടെ പാര്‍ട്ടിക്ക് ലഭിക്കുമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അങ്ങനെയായാല്‍ കേന്ദ്ര ഭരണത്തില്‍ അവര്‍ നിര്‍ണായമാകും. അത് ഭയന്നാണ് നമ്മുടെ നേതാക്കന്‍മാര്‍ മൗനം പാലിക്കുന്നത്. പ്രശ്‌നങ്ങള്‍ വഴിതിരിച്ചുവിടുന്നതിന്റെ ഭാഗമായാണ് ജസ്റ്റിസ് കെ.ടി തോമസ് അടക്കമുള്ളവര്‍ക്കെതിരെ മന്ത്രി പി.ജെ ജോസഫ് ഉള്‍പ്പെടെ ആഞ്ഞടിച്ചത്.
സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സി.പി.ഐ നേതാവ് ബര്‍ദനും ജയലളിതയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. ബി.ജെ.പിയും സഖ്യകക്ഷികളും ചര്‍ച്ച നടത്തി. എന്നാല്‍ പ്രത്യേകിച്ച് ഏതെങ്കിലും മുന്നണിയുടെ ഭാഗമാ കേണ്ടന്ന് ജയലളിത തീരുമാനിച്ചു. രണ്ടാം വട്ട ചര്‍ച്ചയ്ക്ക് ചെന്ന ബര്‍ദനെ കാണാന്‍ പോലും ജയലളിത കൂട്ടാക്കിയില്ല. തെരഞ്ഞെടുപ്പ് കഴിഞ്ഞ് കാര്യങ്ങള്‍ തീരുമാനിക്കാം എന്ന നിലപാടിലാണ് അവര്‍ . ഇതേ തുടര്‍ന്നാണ് നമ്മുടെ നേതാക്കന്‍മാര്‍ മൗനം പാലിക്കുന്നത്. വരുന്ന കേന്ദ്രസര്‍ക്കാരില്‍ ജയലളിതക്ക് നിര്‍ണായക സ്വാധിനമാകും.
നമ്മുടെ പല നേതാക്കന്‍മാര്‍ക്കും കമ്പം, തേനി ഭാഗത്ത് ഏക്കര്‍ കണക്കിന് ഭൂമിയുണ്ട്. അവിടുത്തെ കൃഷി ആവശ്യങ്ങള്‍ക്കും മറ്റും മുല്ലപ്പെരിയാറിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. ഇതും മൗനത്തിന് കാരണമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha