പെട്ടി ഓട്ടോയില്‍ ബസിടിച്ച് 13 പേര്‍ക്ക് പരിക്ക്

മീന്‍ വിറ്റുകൊണ്ടിരിക്കെ പെട്ടി ഓട്ടോയെ അമിത വേഗതയില്‍ വന്ന കെ.എസ്.ആര്‍ടി.സി. ബസ് ഇടിച്ചു 150 മീറ്ററോളം നിരക്കി കൊണ്ടുപോകവേ മറ്റൊരു കെ.എസ്.ആര്‍.ടി.സി ബസ് അതിന് പുറകിലിടിച്ചു. സംഭവത്തില്‍ 13 പേര്‍ക്ക് പിരക്കേറ്റു. ഇവരില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 7 മണിയോടെ വിതുര കൊടുംവളവിലായിരുന്നു സംഭവം. പെട്ടി ഓട്ടോയില്‍ സുജാതന്‍ വളവില്‍ മീന്‍ വിറ്റുകൊണ്ടിരിക്കെ വിതുര നിന്നും പാലോട് പോകുകയായിരുന്ന ബസ് അമിത വേഗതയില്‍ വന്നിടിക്കുകയായിരുന്നു. മീന്‍ വാങ്ങാന്‍ നിന്ന വിതുര സ്വദേശിമുഹമ്മദ് ബന്‍സീറിനെയും (47), വിതുര തോട്ടമുക്ക് സ്വദേശിയായ ഡ്രൈവര്‍ സുജാതനെയും (36) ഇടിച്ചിട്ടശേഷമാണ് ബസ് പെട്ടി ഓട്ടോയെയും വലിച്ചുകൊണ്ട് 150 മീറ്ററോളം മുന്നോട്ട് പോയത്. ഇതിനിടെ മാങ്കാട് നിന്നും തിരുവനന്തപരുത്തേയ്‌ക്ക് വരികയായിരുന്ന മറ്റൊരു ബസ് അപകടത്തില്‍ പെട്ട ബസിന്റെ പിന്നിലിടിച്ചു. ബസിലുണ്ടായിരുന്ന 11 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ സുജാതനെയും മുഹമ്മദ് ബന്‍സീറിനെയും മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റ മറ്റുളളവരെ വിതുര ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha