പൂച്ച സൂരേഷിനെ ഒതുക്കാന്‍ സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറിയുടെ റാഗിംഗ്

സെക്രട്ടേറിയറ്റില്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന റാഗിംഗിനെതിരെ ഐ.എ.എസുകാര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നു. ഐ.എ.എസുകാരുടെ പ്രകടനം വിലയിരുത്താന്‍ ചീഫ് സെക്രട്ടറി തീരുമാനിച്ചതിനെതിരെയാണ് പ്രതിഷേധം. ചീഫ് സെക്രട്ടറിയുടെ കൈയിലെ കളിപ്പാവയായി മാറരുതെന്ന് കാണിച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കി.
ഐ.എ.എസുകാരുടെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ട് ആരു പരിശോധിക്കണമെന്ന തര്‍ക്കമാണ് സെക്രട്ടേറിയറ്റില്‍ നടക്കുന്നത്. ഐ.എ.എസുകാരുടെ റിപ്പോര്‍ട്ട് പരിശോധിക്കുന്നത് അതാത് മന്ത്രിമാരാണ്. എന്നാല്‍ വി.എസിന്റെ വിശ്വസ്‌തനായിരുന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കെ. സുരേഷ്‌കുമാറിന്റെ സി.ആര്‍ പരിശോധിക്കുന്നതിന്‌് മുഖ്യമന്ത്രിയുടെ മുമ്പിലെത്തിയപ്പോഴാണ് സംഗതി കുഴഞ്ഞത്. സുരേഷ്‌കുമാറിന്റെ സി.ആര്‍ താന്‍ എഴുതേണ്ടതില്ലെന്ന് ഉമ്മന്‍ചാണ്ടി തീരുമാനിച്ചു. ഇക്കാര്യം അദ്ദേഹം ചീഫ് സെക്രട്ടറിയോട് പറഞ്ഞു. തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വകുപ്പുമന്ത്രി സി.ആര്‍ കണ്ടില്ലെന്ന് പറഞ്ഞ് സുരേഷിന് പ്രിന്‍സിപ്പല്‍ സെക്രട്ടറി പദവി നല്‍കിയില്ല. സുരേഷ്‌കുമാര്‍ അന്നത്തെ മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറിയായിരുന്നു. ഇതിനിടെ മൂന്നാര്‍ ഓപ്പറേഷനിലേക്ക് സുരേഷ് നിയോഗിക്കപ്പെട്ടു. മൂന്നാര്‍ ഓപ്പറേഷന്‍ നടത്തേണ്ടത് റവന്യൂവകുപ്പോ ആഭ്യന്തര വകുപ്പോ ആണ്. മുഖ്യമന്ത്രിയല്ല. എന്നിട്ടും വി.എസ് സുരേഷ്‌കുമാറിന്റെ സി.ആര്‍ ഒപ്പിട്ടു. ഇതാണ് എതിര്‍പ്പിന് കാരണമായത്.
എന്നാല്‍ ഔദ്യോഗിക ഭാഷാവകുപ്പ് സെക്രട്ടറി എന്ന നിലയിലാണ് സുരേഷിന്റെ സി.ആര്‍ താന്‍ ഒപ്പിട്ടതെന്ന് വി.എസ് പറയുന്നു. ഔദ്യോഗിക ഭാഷാ വകുപ്പ് മന്ത്രിയുടെ ചുമതലയായിരുന്നു.
സുരേഷിനെ ഉമ്മന്‍ചാണ്ടിക്ക് താല്‍പര്യമില്ല. തന്ത്രപരമായ വകുപ്പുകളൊന്നും അദ്ദേഹത്തിന് നല്‍കിയിട്ടുമില്ല. സുരേഷ്‌കുമാറിന് ഒരു തസ്‌തികകളും നല്‍കരുതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ ആഗ്രഹം. ചീഫ് സെക്രട്ടറി ഇതെല്ലാം തന്മയത്തത്തോടെ കൈകാര്യം ചെയ്യുമെന്നും ഉമ്മന്‍ചാണ്ടിക്കറിയാം. സുരേഷ്‌കുമാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായാല്‍ അദ്ദേഹത്തിന് പ്രധാനപ്പെട്ട ചുമതല നല്‍കേണ്ടി വരും. ഇത് തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.
സുരേഷ്‌കുമാറിനെ കൊല്ലാന്‍ വേണ്ടി സകല ഐ.എ.എസുകാരയും തന്റെ വറുതിയിലാക്കുകയെന്ന ചീഫ് സെക്രട്ടറിയുടെ തന്ത്രമാണ് വിജയിച്ചിരിക്കുന്നത്. ഐ.എ.എസുകാര്‍ തന്നെ അനുസരിക്കില്ലെന്ന പരാതിയും ചീഫ്‌സെക്രട്ടറിക്കുണ്ട്.
വെറ്റിനറി സര്‍വകലാശാല വൈസ്‌ചാന്‍സലര്‍ ഡോ.അശോക് ചീഫ് സെക്രട്ടറിക്കെതിരെ രംഗത്തുവന്നിരുന്നു. അശോക് നേരത്തെയും സെക്രട്ടറിമാര്‍ക്കെതിരെ പ്രതികരിച്ചിട്ടുണ്ട്. അശോകിനെ ഒതുക്കാന്‍ വല്ലഭന് പുല്ലും ആയുധം എന്ന മട്ടില്‍ ഇറങ്ങിയിരിക്കുകയാണ് ചീഫ് സെക്രട്ടറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha