ഹരിഹരിവര്‍മ്മ വധക്കേസില്‍ അഞ്ചു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

ഏറെ കോളിളക്കം സൃഷ്‌ടിച്ച രത്‌ന വ്യാപാരി ഹരിഹരവര്‍മ്മ വധക്കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ അഞ്ചു പ്രതികള്‍ക്കും കോടതി ഇരട്ട ജീവപര്യന്തവും രണ്ടു ലക്ഷം രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പിഴത്തുക ഹരിഹരവര്‍മ്മയുടെ ഭാര്യ വിമലാദേവിക്ക് നല്‍കണം.
തലശ്ശേരി സ്വദേശികളായ ജിതേഷ്, കോഴിക്കോട് കുറ്റിയാടി സ്വദേശി അജീഷ്, ചാലക്കുടി സ്വദേശി രാകേഷ്, കുര്‍ഗ് സ്വദേശി ജോസഫ് എന്നിവര്‍ക്കാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് ജഡ്‌ജി കെ.കെ. സുജാത ശിക്ഷ വിധിച്ചത്. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമല്ലെന്നും പ്രതികള്‍ക്ക് വധശിക്ഷ നല്‍കേണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. വീട്ടുകാരും കുടുംബാംഗങ്ങളും ഉളളതിനാല്‍ ശിക്ഷയില്‍ ഇളവ് വേണമെന്നായിരന്നു പ്രതികളുടെ ആവശ്യം.
പ്രതികള്‍ക്കെതിരെ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞതായി കോടതി വിലയിരുത്തി. കൊലപാതകം,ഗൂഢാലോചന, അബോധാവസ്ഥയിലാക്കി പരിക്കേല്‍പ്പിക്കല്‍ , കൊലപാതകത്തോടുകൂടിയ കവര്‍ച്ച, വ്യാജരേഖ ചമയ്‌ക്കലും അസലായി ഉപയോഗിക്കലും, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. ആറാം പ്രതി ഹരിദാസിനെ തെളിവുകളുടെ അഭാവത്തില്‍ കോടതി വിട്ടയച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha