ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 79.39 ശതമാനം വിജയം, വിജയ ശതമാനം കുറഞ്ഞു

ഹയര്‍ സെക്കന്ററി പരീക്ഷയില്‍ 79.39 ശതമാനം വിജയം. സംസ്ഥാനത്ത് 2.78 ശതമാനം പേര്‍ ഉപരി പഠനത്തിന് അര്‍ഹത നേടി. 40 സ്‌കൂളുകളില്‍ 100 ശതമാനം വിദ്യാര്‍ത്ഥികളും വിജയിച്ചു. 6783 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എപ്ലസ് ലഭിച്ചു.
അതേസമയം കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വിജയ ശതമാനം കുറഞ്ഞു. വിജയ ശതമാനം ഏറ്റവും കൂടുതല്‍ എറണാകുളം ജില്ലയിലാണ് (84.35 ശതമാനം). പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് (71.73 ശതമാനം). തോറ്റവര്‍ക്കായുള്ള സേപരീക്ഷ ജൂണ്‍ 3 മുതല്‍ ഒമ്പത് വരെ നടക്കും.
വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ് ആണ് ഫലം പ്രഖ്യാപിച്ചത്. 54 വിഷയഗ്രൂപ്പുകളിലായി 4.42 ലക്ഷം കുട്ടികളാണ് ഇത്തവണ രണ്ടാംവര്‍ഷ പരീക്ഷ എഴുതിയത്. വി.എച്ച്.എസ്.സി ഫലവും ഇതോടൊപ്പം പ്രഖ്യാപിച്ചു. കഴിഞ്ഞവര്‍ഷം മെയ് എട്ടിനായിരുന്നു ഫലപ്രഖ്യാപനം നടത്തിയത്. പ്ലസ് വണ്‍ പ്രവേശനത്തിനുള്ള വിജ്ഞാപനവും ഇതോടൊപ്പം പുറപ്പെടുവിച്ചു.
https://www.facebook.com/Malayalivartha