മലയാളി വാര്‍ത്ത കണ്ടെത്തിയത് സത്യമായി... വോട്ട് ചെയ്‌ത ജനത്തിനുള്ള ആദ്യ സമ്മാനം, ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു, മിനിമം ചാര്‍ജ് 7 രൂപ

മലയാളി വാര്‍ത്ത കണ്ടെത്തിയത് സത്യമായി. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് തന്നെ വോട്ട് ചെയ്‌ത ജനങ്ങള്‍ക്കുള്ള ആദ്യ സമ്മാനം സര്‍ക്കാര്‍ നല്‍കി. ബസ്ചാര്‍ജ് മിനിമം 7 രൂപയാക്കി വര്‍ധിപ്പിച്ചു. ഫാസ്റ്റ് പാസഞ്ചറിന്റെ മിനിമം ചാര്‍ജില്‍ രണ്ട് രൂപയും വര്‍ദ്ധിപ്പിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഓര്‍ഡിനറി ബസുകളുടെ ചാര്‍ജ് ഒരു രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. അതേസമയം വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കേണ്ടതില്ലെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം.
ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശയനുസരിച്ചാണ് ചാര്‍ജ് വര്‍ധന. ഓര്‍ഡിനറി ബസ്സിന്റെ മിനിമം ചാര്‍ജ്ജ് ഒരു രൂപയും ഫാസ്റ്റ് പാസഞ്ചറിന്റേത് രണ്ടു രൂപയും സൂപ്പര്‍ ഫാസ്റ്റിന്റേത് മൂന്നു രൂപയും വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശയാണ് ഗതാഗത വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരിക്കുന്നത്. ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസ്സുകളുടേത് 6ല്‍ നിന്ന് 7 രൂപയായും ഫാസ്റ്റ് പാസഞ്ചറിന്റേത് 8ല്‍ നിന്ന് 10 രൂപയായും സൂപ്പര്‍ ഫാസ്റ്റുകളുടേത് 12ല്‍ നിന്ന് 13 രൂപയായും മിനിമം ചാര്‍ജ്ജ് വര്‍ധിപ്പിക്കാനാണ് ശുപാര്‍ശ. സൂപ്പര്‍ എക്‌സ്പ്രസ്സുകളുടേത് 17ല്‍ നിന്ന് 20 രൂപയും സൂപ്പര്‍ ഡിലക്‌സുകളുടേത് 25ല്‍ നിന്ന് 28 രൂപയും ആയി ഉയര്‍ത്തുമ്പോള്‍ ഹൈടെക് എ.സി., വോള്‍വോ ബസ്സുകളുടേത് 35ല്‍ നിന്ന് 40 രൂപയായി മിനിമം ചാര്‍ജ്ജ് ഉയരും.
അതേസമയം മിനിമം ചാര്‍ജ്ജ് 10 രൂപയാക്കണമെന്നാണ് സ്വകാര്യ ബസ്സുടമകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. കിലോമീറ്റര്‍ നിരക്ക് ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് 5 പൈസയുടേയും ഫാസ്റ്റ് സര്‍വീസിന് 8 പൈസയുടേയും വര്‍ധന വരുത്താനാണ് ശുപാര്‍ശ. ഇതു പ്രകാരം കിലോമീറ്റര്‍ നിരക്ക് ഓര്‍ഡിനറി 58ല്‍ നിന്ന് 63 പൈസയായും സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ എന്നിവയുടേത് 62ല്‍ നിന്ന് 70 പൈസയായും സൂപ്പര്‍ ഫാസ്റ്റ് 65ല്‍ നിന്ന് 75 പൈസയായും സൂപ്പര്‍ എക്‌സ്പ്രസ് 70ല്‍ നിന്ന് 80 പൈസയായും സൂപ്പര്‍ ഡീലക്‌സ് 1 രൂപയില്‍ നിന്ന് 1.20 രൂപയായും ഹൈടെക് എ.സി., വോള്‍വോ എന്നിവയുടേത് 1.20 രൂപയില്‍ നിന്ന് 1.50 രൂപയായും വര്‍ധിപ്പിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha