പിക്ക്‌നിക്ക് പോയവര്‍ വന്നു, ചില സ്ഥാനാര്‍ത്ഥികള്‍ക്ക് ജലദോഷവും ഗ്യാസ്‌ട്രബിളും

തെരഞ്ഞെടുപ്പ് ഫലമറിയാന്‍ രണ്ടു നാള്‍ ശേഷിക്കേ പിക്‌നിക്കു പോയ സ്ഥാനാര്‍ത്ഥികളൊക്കെ തിരിച്ചെത്തി തുടങ്ങി. തിരുവനന്തപുരത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ശശിതരൂര്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തിയിട്ടില്ല. ഫലം പ്രതികൂലമാകുമെന്ന ചിന്തയില്‍ വ്യാകുലനാണ് അദ്ദേഹം. തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ സ്ഥലം വിട്ടവരാണ് സ്ഥാനാര്‍ത്ഥികളില്‍ ബഹുഭൂരിപക്ഷവും. തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍തിരിച്ചെത്താം എന്ന കണക്കുകൂട്ടലിലായിരുന്നു യാത്ര. ചുരുക്കം ചില സിറ്റിംഗ് എം.പി.മാര്‍ മാത്രം കഴിഞ്ഞ ഒരു മാസത്തിനിടയില്‍ പത്തുദിവസമെങ്കിലും സ്വന്തം മണ്‌ഡലങ്ങളില്‍ ചിലവഴിച്ചു.
ഫലപ്രഖ്യാപനം അടുത്തു വരുന്നതോടെ ചില സ്ഥാനാര്‍ത്ഥികള്‍ക്ക് ജലദോഷം, ഗ്യാസ്‌ട്രബിള്‍ പോലുളള അസുഖങ്ങള്‍ ബാധിച്ചിട്ടുണ്ട്. ഡോക്‌ടര്‍മാരെ കണ്ടപ്പോള്‍ ഫലപ്രഖ്യാപനത്തിലുളള ആശങ്കയാണെന്നാണ് പറഞ്ഞത്.
കോട്ടയം, എറണാകുളം വേറെ ഉറപ്പുളള മണ്‌ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ നെഞ്ചും വിരിച്ച് രംഗത്തുണ്ട്. കെ.വി. തോമസിന്റെ എതിരാളി ക്രിസ്റ്റിഫെര്‍ണാണ്ടസ് സ്ഥലം വിട്ടുകഴിഞ്ഞു. ജോസ് കെ.മാണിയുടെ എതിരാളി മാത്യൂ തോമസ് തിരുവല്ല നിയമസഭാ മണ്‌ഡലത്തിലെ പതിവ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി കഴിഞ്ഞു. മാത്യൂട്ടിക്ക് ഒരു പ്രതീക്ഷയുമില്ല.
അതേസമയം തിരുവനന്തപുരത്ത് ബെന്നറ്റ് ഏബ്രഹാമും ഒ.രാജഗോപാലും പ്രതീക്ഷയിലാണ്. രാജഗോപാലിനാണ് ജയസാധ്യതയെങ്കിലും രാജഗോപാല്‍ പിടിക്കുന്ന കോണ്‍ഗ്രസ് വോട്ടിന്റെ ബലത്തില്‍ തനിക്ക് ജയിക്കാമെന്ന് ബെനറ്റ് പ്രതീക്ഷിക്കുന്നു.
കേരളത്തില്‍ യു.ഡി.എഫ് തരംഗമുണ്ടാകുമെന്ന ദേശീയ ചാനലുകളുടെ പ്രവചനം കോണ്‍ഗ്രസ് ക്യാമ്പുകളില്‍ പ്രതീക്ഷയും ഇടതുക്യാമ്പില്‍ നിരാശയും സമ്മാനിച്ചിട്ടുണ്ട്. എക്‌സിറ്റ് പോളില്‍ കാര്യമില്ലെന്നാണ് പ്രകാശ് കാരാട്ട് പ്രതികരിച്ചത്. കാരാട്ട് ഇങ്ങനെയല്ലാതെ എങ്ങനെ പ്രതികരിക്കുമെന്നാണ് അസൂയാലുക്കള്‍ ചോദിക്കുന്നത്. അതേസമയം യു.ഡി.എഫ് കൂടുതല്‍ സീറ്റുകള്‍ നേടിയാല്‍ ഉണ്ടാകാന്‍ പോകുന്ന വിപത്തിനെ കുറിച്ചോര്‍ത്ത് ജനങ്ങള്‍ അങ്കലാപ്പിലുമാണ്.
പാലക്കാട് പോലുളള ചില മണ്‌ഡലങ്ങളില്‍ കടുത്ത മത്സരമാണ് നടന്നത്. കൊല്ലം മണ്‌ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍കെ പ്രേമചന്ദ്രന്‍ മുല്ലപ്പെരിയാര്‍ വിഷയം വീണുകിട്ടിയതോയെ പത്രമാദ്ധ്യമങ്ങളില്‍ സജീവമായി. ഇടുക്കിയിലെയും പത്തനംതിട്ടയിലെയും യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ സ്വന്തം പാളയത്തില്‍ നിന്നുമുണ്ടായ തട്ടുകേടില്‍ അസ്വസ്ഥരാണ്. പത്തനംതിട്ടയിലും ഇടുക്കിയിലും യി.ഡി.എഫ് തോറ്റാല്‍ പി.സി.ജോര്‍ജിനും പി.ജെ.ജോസഫിനുമെതിരെ കലാപം കൊടുമ്പിരി കൊളളും. എക്‌സിറ്റ് പോള്‍ പ്രവചനം പോലെ കോണ്‍ഗ്രസ് കൂടുതല്‍ സീറ്റില്‍ ജയിച്ചാലും ഇരുനേതാക്കളും ബുദ്ധിമിട്ടിലാവും. അങ്ങനെ വന്നാല്‍ ഇപ്പോള്‍ എല്‍ഡി.എഫിനൊപ്പമുളള എന്‍സിപി ഉള്‍പ്പെടെയുളള ഘടകകക്ഷികള്‍ യു.ഡി.എഫ് ക്യാമ്പില്‍ ചേക്കേറും. അപ്പോള്‍ യു.ഡി.എഫിലുളള പ്രശ്‌നക്കാര്‍ പുറത്തുപോയാലും സാരമില്ലെന്നചിന്ത കൈവരും. ഇപ്പോള്‍ യി.ഡി.എഫിനെ വിരട്ടി നിര്‍ത്തുന്ന ഘടകകക്ഷികളും ബുദ്ധമുട്ടിലാവും.
പന്ത്രണ്ടിന് സ്ഥാനാര്‍ത്ഥികള്‍ നാടുവിടുന്നു... ടാറ്റാ, ഗുഡ്‌ബൈ, ഓക്കെ
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha