ബ്ലേഡ് മാഫിയയെ നിയന്ത്രിക്കുന്നതിന് വായ്‌പാ ലഭ്യത ഉറപ്പു വരുത്തുമെന്ന് മന്ത്രിസഭ, ആഭ്യന്തര വകുപ്പിന്റെ നടപടികളില്‍ പൂര്‍ണ തൃപ്‌തി

ബ്ലേഡ്മാഫിയയെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജനങ്ങള്‍ക്ക് വായ്പാ ലഭ്യത ഉറപ്പ് വരുത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി സംസ്ഥാനതല ബാങ്കേഴ്‌സ് യോഗം വിളിക്കും. ബ്ലേഡ് മാഫിയയ്‌ക്കെതിരെ അഭ്യന്തര വകുപ്പ് സ്വീകരിച്ചുവരുന്ന നടപടികളില്‍ മന്ത്രിസഭായോഗം പൂര്‍ണതൃപ്തി രേഖപ്പെടുത്തി. എന്നാല്‍ ജനങ്ങള്‍ക്ക് ബാങ്കുകളില്‍ നിന്നും സഹകരണസ്ഥാപനങ്ങളില്‍ നിന്നും മറ്റ് ധനകാര്യസ്ഥാപനങ്ങളില്‍ നിന്നും സുഗമമായി വായ്പ ലഭ്യമാക്കിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാനാവു എന്നാണ് യോഗത്തിന്റെ വിലയിരുത്തലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.
സമ്പൂര്‍ണ്ണ ബജറ്റ് പാസാക്കലിനായി ജൂണ്‍ 9 മുതല്‍ നിയമസഭ വിളിച്ചു ചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.
1956ലെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമത്തില്‍ ഭേദഗതി വരുത്താനുളളതാണ് മന്ത്രിസഭാ യോഗത്തിലെ മറ്റോരും ശ്രദ്ധേയ തീരുമാനം. സമ്പൂര്‍ണ്ണ ബജറ്റ് സമ്മേളനത്തിനായി ജൂണ്‍9 മുതല്‍ ജൂലൈ മൂന്നാം വാരം വരെ നിയസഭ ചേരാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. മുല്ലപ്പെരിയാര്‍ പ്രശ്‌നം സംബന്ധിച്ച സുപ്രിംകോടതി വിധി സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കെ.എസ്.ആര്‍.ടി.സി സി.എം.ഡിയായി ആന്റണി ചാക്കോയെ നിയമിക്കാനും ഇന്നത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha