തെരഞ്ഞെടുപ്പ് ഫലം നാളെ; നെഞ്ചിടിപ്പോടെ സ്ഥാനാര്‍ഥികള്‍

പതിനാറാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ. ഒരുക്കങ്ങള്‍ തകൃതിയായി നടക്കുമ്പോള്‍ നെഞ്ചിടിപ്പോടെ കാത്തിരിക്കുകയാണ് രാഷ്ട്രീയപാര്‍ട്ടികള്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ രാജ്യത്തെ 989 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പുരോഗമിക്കുകയാണ്.
രാവിലെ 11 മണിയോടെ ആദ്യ ഫലസൂചനകള്‍ ലഭ്യമായി തുടങ്ങും. നാല് മണിയോടെ മുഴുവന്‍ ഫലവും പ്രസിദ്ധീകരിക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷ്യം ഇടുന്നത്. രാവിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിള്‍ എത്തിയിട്ടുമാത്രമേ ഉദ്യോഗസ്ഥരോട് അവര്‍ ഏത് നിയമസഭാ മണ്ഡല്തതിലെ വോട്ടാണ് എണ്ണേണ്ടതെന്ന നിര്‍ദ്ദേശം നല്‍കുകയുള്ളു. . ആദ്യം പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങും എട്ടരയോടെയാണ് വോട്ടിംഗ് യന്ത്രത്തിലെ വോട്ടുകള്‍ എണ്ണുക.
ദില്ലിയില്‍ 7 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. മൂന്ന് തട്ടിലുള്ള സുരക്ഷാ സംവിധാനമാണ് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് ദില്ലി വരണാധികാരി അമേയ അഭിയങ്കാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
സ്ഥാനാര്‍ത്ഥിക്ക് വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിക്കാന്‍ അനുമതിയുണ്ടെങ്കിലും അവരുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പ്രവേശനമില്ല. എസ്പിജി സുരക്ഷയുള്ള സ്ഥാനാര്‍ത്ഥിക്ക് സാധാരണ വസ്ത്രം ധരിച്ച ഒരു ഉദ്യോഗസ്ഥനെ മാത്രം വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കയറ്റാം
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha