നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ആള്‍മാറാട്ടം നടത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍

സ്പോര്‍ട്ടില്‍ തട്ടിപ്പ് നടത്തിയ കേസില്‍ മലേഷ്യയില്‍ നിന്നുമെത്തിയയാളെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ വിഭാഗം പിടികൂടി. പഞ്ചാബ് ലുധിയാന സ്വദേശി ബെക്കാറാമാണ് പിടിയിലായത്.
ഇയാളോട് സാമ്യമുള്ള ഹരിയാന സ്വദേശി വിന്റു എന്നയാളുടെ പാസ് പോര്‍ട്ടുമായാണ് ബെക്കാറാമെത്തിയത്. മലേഷ്യയില്‍ ജോലി ചെയ്തിരുന്ന സ്ഥാപന ഉടമയുമായി പിണങ്ങിയപ്പോള്‍ പാസ് പോര്‍ട്ട് പിടിച്ചു വച്ചു. ഇതിനെ തുടര്‍ന്ന് നാട്ടിലേക്ക് എത്തുന്നതിനു വേണ്ടിയാണ് ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയത്. ഇയാളെ ക്രൈം ഡിറ്റാച്ച്മെന്റിനു കൈമാറി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha