ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ രാഷ്‌ട്രീയ മാറ്റമോ?, പൊട്ടിത്തെറിയോ? കേരളം കാതോര്‍ക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോള്‍ കേരള രാഷ്‌ട്രീയത്തില്‍ ഏന്തെങ്കിലും മാറ്റമുണ്ടാകുമോ? നിലവിലുളള സ്ഥിതി വച്ചുനോക്കിയാല്‍ അതിന് സാധ്യതയുണ്ടെന്നാണ് രാഷ്‌ട്രീയ നിരീക്ഷകരുടെ പക്ഷം. ജയപരാജയങ്ങള്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരു പോലെ നിര്‍ണായകമാകുമെങ്കിലും പൊട്ടലും ചീറ്റലും കൂടുതല്‍ യു.ഡി.എഫില്‍ തന്നെയായിരിക്കുമെന്നാണ് വിലയിരുത്തല്‍.
കോണ്‍ഗ്രസിലാണെങ്കില്‍ ജയപരാജയങ്ങള്‍ക്കനുസരിച്ച് സര്‍ക്കാരിലും പാര്‍ട്ടിയിലും തങ്ങളുടെ അധികാരമുറപ്പിക്കാന്‍ ചില നേതാക്കള്‍ ശ്രമിച്ചേക്കാം. നേതൃമാറ്റത്തിലേക്കു വരെ അത് വഴിവച്ചേക്കാം. പത്തില്‍ കൂടുതല്‍ സീറ്റുകള്‍ കിട്ടിയാല്‍ നിലവിലുളള സ്ഥിതി വച്ചുനോക്കിയാല്‍ യു.ഡി.എഫിന് അത് വന്‍വിജയം തന്നെയാകും. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വിജയമായി വ്യാഖ്യനിക്കപ്പെടും. ഭരണത്തിന്റെ വിലയിരുത്തലായി തെരഞ്ഞെടുപ്പ് മാറുമെന്ന പ്രചാരണ സമയത്തെ ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ ശരിയാണെന്നും വരും ദേശീയതലത്തില്‍ കോണ്‍ഗ്രസ് വലിയ പ്രതിസന്ധി നേരിടുമ്പോള്‍ കേരളത്തില്‍ കിട്ടിയ വിജയം ഉമ്മന്‍ചാണ്ടിയെ കരുത്തനാക്കും.
പത്തില്‍ കുറവാണ് വിജമെങ്കില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ ചില നീക്കങ്ങള്‍ പ്രതീക്ഷിക്കാം. നേതൃമാറ്റം വേണമെന്ന ആവശ്യം ഉയരാനും സാധ്യതയുണ്ട്. സീറ്റുകള്‍ വളരെ കുറഞ്ഞാല്‍ ഉമ്മന്‍ചാണ്ടിക്ക് പിടിച്ചുനില്‍ക്കുക പ്രയാസമാകും. അതേസമയം ഇക്കാര്യങ്ങളെല്ലാം ദേശീയതലത്തില്‍ കോണ്‍ഗ്രസിന് കിട്ടുന്ന സീറ്റുകളുടെ എണ്ണത്തെ ആശ്രയിച്ചിരിക്കും. കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങുന്നതെങ്കില്‍ കേരളത്തില്‍ മാത്രം മികച്ച വിജയം എങ്ങനെ നേടാനാകും എന്ന ചോദ്യമുയരും. അതിനാല്‍ ഇവിടെ മാത്രം നടപടി എന്ന ആവശ്യത്തിന് പ്രസക്തിയില്ലാതാകും.
ഫലപ്രഖ്യാപനത്തെ അശ്രയിച്ച് ഒന്നുകൂടി കാത്തിരിപ്പുണ്ട്. മന്ത്രിസഭാ പുനസംഘടനാ തിരഞ്ഞെടുപ്പുവേളയില്‍ ഉമ്മന്‍ചാണ്ടി തന്നെയാണ് ഇത് വെളിപ്പെടുത്തിയതും. ഏന്തായാലും പുനസംഘടന ഉണ്ടാകുമെന്ന് മുഖ്യന്ത്രി പറഞ്ഞ സ്ഥിതിക്ക് അതെങ്ങനെയായിരുക്കുമെന്ന് ആകാംഷ നേതാക്കള്‍ക്കുണ്ട്. കുടുംബപ്രശ്‌നത്തിന്റെ പേരില്‍ രാജിവയ്‌ക്കേണ്ടിവന്ന കെ.ബി.ഗണേഷ്‌കുമാറിന്റെ മന്ത്രിസഭാ പുനപ്രവേശത്തിലും തീരുമാനമാകും. ജൂണ്‍ ഒന്‍പതിനു നീയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ഇന്നലെ മന്ത്രിസഭാ ശുപാര്‍ശചെയ്‌തിട്ടുണ്ട്. അങ്ങനെയെങ്കില്‍ അതിനുമുമ്പ് മന്ത്രസഭാ പുനസംഘടന ഉണ്ടാകുമോ എന്നതും ഏവരും കാതോര്‍ക്കുന്ന കാര്യമാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha