ടിപി 51 വെട്ട്' സിനിമയുടെ ചിത്രീകരണം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു

ആര്‍എംപി നേതാവായിരുന്ന ടി.പി. ചന്ദ്രശേഖരന്റെ വധത്തെ ആസ്‌പദമാക്കി നിര്‍മിക്കുന്ന `ടിപി 51 വെട്ട്' എന്ന സിനിമയുടെ ചിത്രീകരണം സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞു. കോഴിക്കോട് വിലങ്ങാട്ടു നടന്നുവന്ന ചിത്രീകരണമാണ് തടഞ്ഞത്. നേരത്തെയും സിനിമയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയാന്‍ ശ്രമങ്ങള്‍ നടന്നിരുന്നു.
മൊയ്‌തു താഴത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വടകര സ്വദേശി രമേശ് ആണ് ടി.പിയെ അവതരിപ്പിക്കുന്നത്. സുറാസ് വിഷ്വല്‍ മീഡിയയുടെ ബാനറില്‍ പത്തുപേര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഓഗസ്റ്റില്‍ ചിത്രം റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത്.
https://www.facebook.com/Malayalivartha