പ്ലസ് ടുവില്‍ തട്ടി ലീഗ് കോണ്‍ഗ്രസ് ബന്ധം ഉലയുന്നു കേരളം ഭരിക്കുന്നത് ലീഗല്ലെന്ന് കോണ്‍ഗ്രസ്

മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയും അബ്‌ദുറബുമല്ല കേരളത്തിന്റെ മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ്. കേരളം ഭരിക്കുന്നത് മുസ്ലീം ലീഗല്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തുറന്നടിച്ചു. ബുധനാഴ്‌ച രാത്രി വൈകി തിരുവനന്തപുരത്ത് സമാപിച്ച യു.ഡി.എഫ് ഉപസമിതിയിലാണ് നേതാക്കള്‍ കൊമ്പുകോര്‍ത്തത്. പ്ലസ് ടു ഇല്ലാത്ത പഞ്ചായത്തുകളില്‍ പ്ലസ് ടു അനുവദിക്കാനുളള തീരുമാനമാണ് വിവാദമായത്. ഒടുവില്‍ എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുളള സ്‌കൂളുകള്‍ പരിഗണിച്ചാല്‍ മതിയെന്ന തീരുമാനത്തില്‍ യി.ഡി.എഫ് യോഗം പിരിഞ്ഞു.
ഇ.കെ.നയനാര്‍ സര്‍ക്കാരിന്റെ കാലത്താണ് വിപുലമായി ഒടുവില്‍ പ്ലസ് ടു അനുവദിച്ചത്. അന്ന് പി.ജെ. ജോസഫായിരുന്നു വിദ്യാഭ്യാസ മന്ത്രി. അദ്ദേഹത്തിനെതിരെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെ പ്രമുഖനേതാവിനെതിരെയും അക്കാലത്ത് അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. പിന്നീട് ആ നേതാവും മന്ത്രിയും തെറ്റി. ഒടുവില്‍ ഇരുവരും യു.ഡി.എഫിലെത്തി. അന്ന് നടന്നതു പോലെയുളള വലിയ അഴിമതിയാണ് പ്ലസ് ടു കച്ചവടത്തിലൂടെ യു.ഡി.എഫ് സര്‍ക്കാര്‍ നടത്താന്‍ പോകുന്നതെന്ന് ആരോപണം ഉയരുന്നു.
വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയുളള ലീഗ് തന്നിഷ്‌ടപ്രകാരമാണ് പ്ലസ് ടു സ്‌കൂളുകള്‍ തീരുമാനിച്ചത്. യു.ഡി.എഫിലെ ഒരു പ്രമുഖ ഘടകകക്ഷി പറഞ്ഞ സ്‌കൂളുകള്‍ മാത്രമാണ് പരിഗണിച്ചത്. കോണ്‍ഗ്രസ് മന്ത്രിമാരും നേതാക്കളും ആവശ്യപ്പെട്ട സ്‌കൂളുകളൊക്കെ തന്നെ നിരസിച്ചു. ഒടുവില്‍ വി.എം. സുധീരന്‍ ഇടപെട്ടാണ് യു.ഡി.എഫ് ഉപസമിതിയുണ്ടാക്കിയത്. മന്ത്രിമാരായ തിരുവഞ്ചൂരും കെ.ബാബുവും ഉപസമിതിയില്‍ അംഗങ്ങളായി.
ഉപസമിതിയോഗത്തില്‍ ലീഗിന്റെ തനിനിറം വ്യക്തമായതായി കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചു. പ്ലസ് ടു സ്‌കൂളില്ലാത്ത പഞ്ചായത്തുകളാണ് പരിഗണിക്കപ്പെടേണ്ടതെങ്കിലും ലീഗിന് അപ്രമാദിത്വമുളള സ്ഥലങ്ങളിലെ സ്‌കൂളുകളൊക്കെ തന്നെ പ്ലസ് ടു വിന്റെ നിര്‍ദ്ദിഷ്‌ട ലിസ്റ്റിലുണ്ട്. ഉന്നത സമിതി അംഗങ്ങളായ തങ്ങള്‍ ആവശ്യപ്പെട്ട സ്‌കൂളുകള്‍പോലും ലിസ്റ്റില്‍ ഇല്ലെന്ന് മന്ത്രിമാര്‍ പരാതിപ്പെട്ടു. കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ ലീഗ് മന്ത്രി രംഗത്തുവന്നെങ്കിലും കോണ്‍ഗ്രസിന്റെ വീറിന് മുന്നില്‍ ലീഗിന് അടങ്ങേണ്ടി വന്നു. ഇതിനിടയില്‍ തങ്ങളുടെ വകുപ്പില്‍ ഇടപെടരുതെന്ന് ലീഗ് നേതാക്കള്‍ മന്ത്രിമാരെ വിരട്ടാനും മറന്നില്ല.
ഓരോ പ്ലസ് ടു ബാച്ച് അനുവദിക്കുമ്പോഴും ലക്ഷങ്ങളാണ് കൈക്കൂലി കൊടുക്കേണ്ടി വരുന്നത്. കൈക്കൂലി ഇല്ലെങ്കില്‍ അദ്ധ്യാപക പോസ്റ്റുകള്‍ നല്‍കേണ്ടി വരും. ഒരു പ്ലസ് ടു അധ്യാപകന് തിരുവനന്തപുരം നല്‍കേണ്ടത് 40 ലക്ഷമാണ്.
യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ തിരുവനന്തപുരം കെ.ബാബുവും കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷം പ്ലസ് ടു അനുവദിച്ചാല്‍ മതിയെന്നാണ് പറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha